സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ് ഒളിവില്‍ തന്നെ; അറസ്റ്റ് ചെയ്യാനാവാതെ പൊലീസ്
കണ്ണൂര്‍: (www.kvartha.com 10.04.2020) പാനൂരിലെ പാലത്തായി യുപി സ്‌കൂളിലെ നാലാം തരം വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ പദ്മരാജനെ ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ശക്തമായ പ്രക്ഷോഭത്തിലേക്കിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് മുന്നറിയിപ്പു നല്‍കി.
പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും വൈദ്യപരിശോധന റിപ്പോര്‍ട്ടില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിയുകയും മജിസ്‌ട്രേറ്റിനു മുന്നില്‍ വ്യക്തമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന് ശേഷം പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കുകയാണ് പൊലീസ്. ഒമ്പതുവയസുള്ള കുട്ടിയെ ഒന്നിലധികം തവണ ചോദ്യം ചെയ്യുകയും മാനസിക നില പരിശോധിക്കുകയും ചെയ്തത് കേസ് അട്ടിമറിച്ച് പ്രതിയെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്.
പ്രതി ബിജെപി നേതാവായത് കൊണ്ടുള്ള രാഷ്ട്രീയ സ്വാധീനവും ഇതിന്റെ പിറകിലുണ്ട്. രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ സ്‌കൂളിലേക്കയക്കുന്നത് അധ്യാപകര്‍ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ്. ആ അധ്യാപകന്‍ തന്റെയടുത്ത് വിദ്യ തേടി വന്ന വിദ്യാര്‍ഥിനിയെ ലൈംഗിക പീഢനത്തിനിരയാക്കുകയും നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടുകയുമാണെങ്കില്‍ ഇത് മുഴുവന്‍ സമൂഹത്തിനും നീതി നിഷേധിക്കുന്നതിന് തുല്യമാണ്. സമാന മനസ്‌കരായ കുറ്റവാളികള്‍ക്കും അത് നല്‍കുന്ന സന്ദേശം ഭീകരമായിരിക്കുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മുഖ്യമന്ത്രിക്കും ഡിജിപി, വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതിയയച്ചിരുന്നു. പെണ്‍മക്കളെ സുരക്ഷിതരായി സ്‌കൂളില്‍ പോലും അയക്കാന്‍ കഴിയാത്ത അവസ്ഥ ഭീകരമാണ്. അതിന് ചൂട്ട് പിടിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ സംഘടനകള്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു.
Keywords: Kannur, News, Kerala, Molestation, Case, Police, Arrest, Crime, Accused, Student, school, molestation case against bjp leader

Powered by Info News For You

Comments
Post a Comment