കേരളത്തിന് താല്ക്കാലിക ആശ്വാസം; മാനന്തവാടി റൂട്ടില് ചരക്കുനീക്കം പുനരാരംഭിച്ചു
ഇരിട്ടി: (www.kvartha.com 02.04.2020) കര്ണാടകത്തെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ മുത്തങ്ങ-മൈസൂര് റോഡില് ചരക്കുഗതാഗതം കഴിഞ്ഞ ദിവസം മുതല് സാധാരണ നിലയിലെത്തി. കഴിഞ്ഞ ദിവസം ഇതുവഴി കേരളത്തിലേക്കും തിരിച്ചും ചരക്കു വാഹനങ്ങള് കടുത്ത നിയന്ത്രണങ്ങളില്ലാതെ കടത്തിവിട്ടു തുടങ്ങി. നേരത്തെ കൊട്ടിയൂര് ബാവലി ചെക്ക് പോസ്റ്റില് ചരക്കുവാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. കര്ണാടക അധികൃതരുടെ പിടിവാശി മൂലം കഴിഞ്ഞ ദിവസം ഉച്ചവരെ ചരക്കുഗതാഗതം നടന്നിരുന്നില്ല.
കൊവിഡ് പരിശോധനയുടെ പേരില് ഏര്പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളാണ് ഉച്ചവരെ ചരക്കു വാഹനങ്ങളെ കുരുക്കിലാക്കിയത്. ഡ്രൈവര്മാരെ പരിശോധിക്കുന്നതിലുള്ള കാലതാമസമാണ് പ്രതിസന്ധിയായത്. പുലര്ച്ചെ മുതല് ഉച്ചവരെ നിരവധി വാഹനങ്ങള് അതിര്ത്തിയില് നിര്ത്തിയിട്ടിയിരിക്കുകയായിരുന്നു. ഇതേതുടര്ന്ന് വയനാട് ജില്ലാ പൊലീസ് ചീഫ് ആര് ഇളങ്കോ ബാവലി ചെക് പോസ്റ്റിലെത്തി കര്ണാടക അധികൃതരുമായി ചര്ച്ച നടത്തിയതിനെ തുടര്ന്ന് ഡ്രൈവര്മാരുടെ പരിശോധന വേഗത്തിലാക്കി.
ഹോര്ട്ടി കോര്പിന്റെ പച്ചക്കറി ലോറിയടക്കം ബാവലിയില് കുടുങ്ങിയിരുന്നു. മുഴുവന് ഡ്രൈവര്മാരെയും മെഡിക്കല് പരിശോധനയ്ക്കു വിധേയമാക്കിയാണ് ചരക്കുവാഹനങ്ങള് കടത്തിവിടുന്നത്. കര്ണാടക ആരോഗ്യ വകുപ്പ് അധികൃതര് ഡ്രൈവര്മാരെ പരിശോധന നടത്തിയ ശേഷമാണ് മൈസൂരിലേക്ക് വിടുന്നത്. തലപ്പാടി, മാക്കൂട്ടം റോഡുകള് തുറക്കാത്തതിനാല് കണ്ണൂര്, കാസര്കോട് ഭാഗങ്ങളിലേക്കുള്ള ചരക്കു വാഹനങ്ങളാണ് കൂടുതലും മാനന്തവാടി മുത്തങ്ങ, ബാവലി വഴി പോവുന്നത്.
നിലവില് വയനാട് അതിര്ത്തിയുമായി ബന്ധിപ്പിക്കുന്ന സുല്ത്താന് ബത്തേരി ഗുണ്ടല്പേട്ട്, മാനന്തവാടി-ബാവലി-മൈസൂര് റോഡുകളാണ് കര്ണാടക ചരക്ക് ഗതാഗതത്തിനായി തുറന്നിട്ടുള്ളത്. ഇരിട്ടി-കൂട്ടുപുഴ-കൂര്ഗ്-മൈസൂര് റോഡ് തുറക്കുന്ന കാര്യത്തില് ഇതേവരെ ഹൈകോടതി നിര്ദേശിച്ചിട്ടും കര്ണാടക അനുകുല തീരുമാനമെടുത്തിട്ടില്ല.
Keywords: News, Kerala, Kannur, Vehicles, Travel, Driving, COVID19, Freight, Road, Resumed, Mananthavady, Route, Freight resumed on Mananthavady route

Powered by Info News For You

Comments
Post a Comment