ലോക് ഡൗണ്‍ ലംഘിക്കാതെ ഫറോ ദ്വീപുവരെ നമുക്കൊരു യാത്ര പോയാലോ? വീട്ടിലിരുന്ന് മടുത്ത സഞ്ചാരികള്‍ക്ക് വേണ്ടി വിര്‍ച്വല്‍ ടൂറുകള്‍
കോപ്പന്‍ഹേഗന്‍: (https://ift.tt/2RP9QX6) ലോക് ഡൗണ്‍ ആയതോടെ വീടുകളില്‍ കുടുങ്ങിയ സഞ്ചാരപ്രിയര്‍ക്കായി വിര്‍ച്വല്‍ ടൂറുകള്‍. യാത്ര ചെയ്യാനാകാതെ വിഷമിച്ചിരിക്കുന്ന സഞ്ചാരികള്‍ക്കു വേണ്ടി നിരവധി വിര്‍ച്വല്‍ ടൂറുകള്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയ ഒന്നാണ് ഫറോ ദ്വീപിലേക്കുള്ള യാത്ര. അമ്പതിനായിരം മാത്രം ജനസംഖ്യയുള്ള ഫറോ ദ്വീപ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
ഐസ്ലന്‍ഡിനും നോര്‍വെയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഫറോ ദ്വീപ് സഞ്ചാരികള്‍ക്കായി ഒരു കിടിലന്‍ വിര്‍ച്വല്‍ ടൂറാണ് ലോക്ക് ഡൗണ്‍ കാലത്ത് ഒരുക്കിയിരിക്കുന്നത്. മലനിരകളും താഴ്വാരങ്ങളും കടല്‍ത്തീരവും ഫറോ ദ്വീപിലെ പ്രധാന സവിശേഷതയായ ചെമ്മരിയാടുകളെയുമെല്ലാം ഇനി വീട്ടിലിരുന്ന് കാണാം.
ഈ വിര്‍ച്വല്‍ യാത്രയിലെ ഏറ്റവും വലിയ പ്രത്യേകത അവിടത്തെ ജനങ്ങളുമായി നമുക്ക് നേരിട്ട് സംവദിക്കാനാകും എന്നതാണ്. ഫറോ ദ്വീപില്‍ ഇതിനോടകം ലൈവ് ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതുവഴി തത്സമയക്കാഴ്ചകള്‍ കാണാനും അവിടുത്തുകാരുമായി സംസാരിക്കാനും സാധിക്കും. ഓരോ ഇടങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലോക്കല്‍ ഗൈഡ് എന്നപോലെ അവര്‍ പറഞ്ഞുതരും.
അതുപോലെ വിര്‍ച്വല്‍ റിമോട്ട് സിസ്റ്റവും വിര്‍ച്വല്‍ യാത്രയില്‍ ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ കീബോര്‍ഡ് ഉപയോഗിച്ചോ മൊബൈല്‍ ടച്ച്പാഡ് ഉപയോഗിച്ചോ നമുക്കനുസരിച്ചുള്ള ഇടങ്ങളിലേക്ക് ഓടിയും ചാടിയും ഉരുണ്ടുമറിഞ്ഞുമെല്ലാം യാത്ര നടത്താം.
ഏപ്രില്‍ 15 മുതല്‍ വിര്‍ച്വല്‍ ടൂര്‍ ആരംഭിച്ചുകഴിഞ്ഞു. ദിവസവും രണ്ടു നേരമാണ് വിര്‍ച്വല്‍ ടൂര്‍ സാധ്യമാകുക.
Keywords: News, World, Travel & Tourism, Entertainment, Lockdown, Take a Virtual Tour of the Faroe Islands With a Local in Real Timeഐസ്ലന്‍ഡിനും നോര്‍വെയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഫറോ ദ്വീപ് സഞ്ചാരികള്‍ക്കായി ഒരു കിടിലന്‍ വിര്‍ച്വല്‍ ടൂറാണ് ലോക്ക് ഡൗണ്‍ കാലത്ത് ഒരുക്കിയിരിക്കുന്നത്. മലനിരകളും താഴ്വാരങ്ങളും കടല്‍ത്തീരവും ഫറോ ദ്വീപിലെ പ്രധാന സവിശേഷതയായ ചെമ്മരിയാടുകളെയുമെല്ലാം ഇനി വീട്ടിലിരുന്ന് കാണാം.
ഈ വിര്‍ച്വല്‍ യാത്രയിലെ ഏറ്റവും വലിയ പ്രത്യേകത അവിടത്തെ ജനങ്ങളുമായി നമുക്ക് നേരിട്ട് സംവദിക്കാനാകും എന്നതാണ്. ഫറോ ദ്വീപില്‍ ഇതിനോടകം ലൈവ് ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതുവഴി തത്സമയക്കാഴ്ചകള്‍ കാണാനും അവിടുത്തുകാരുമായി സംസാരിക്കാനും സാധിക്കും. ഓരോ ഇടങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലോക്കല്‍ ഗൈഡ് എന്നപോലെ അവര്‍ പറഞ്ഞുതരും.
അതുപോലെ വിര്‍ച്വല്‍ റിമോട്ട് സിസ്റ്റവും വിര്‍ച്വല്‍ യാത്രയില്‍ ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ കീബോര്‍ഡ് ഉപയോഗിച്ചോ മൊബൈല്‍ ടച്ച്പാഡ് ഉപയോഗിച്ചോ നമുക്കനുസരിച്ചുള്ള ഇടങ്ങളിലേക്ക് ഓടിയും ചാടിയും ഉരുണ്ടുമറിഞ്ഞുമെല്ലാം യാത്ര നടത്താം.
ഏപ്രില്‍ 15 മുതല്‍ വിര്‍ച്വല്‍ ടൂര്‍ ആരംഭിച്ചുകഴിഞ്ഞു. ദിവസവും രണ്ടു നേരമാണ് വിര്‍ച്വല്‍ ടൂര്‍ സാധ്യമാകുക.
Powered by Info News For You

Comments
Post a Comment