അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജേക്കബ് തോമസിനെതിരായ എഫ്‌ഐആര്‍ കോടതി ഫയലില്‍ സ്വീകരിച്ചു, വീണ്ടും സസ്പെന്‍ഡ് ചെയ്തേക്കും

തിരുവനന്തപുരം: (www.kvartha.com 24.04.2020) അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് മുൻ ഡയറക്ടറും മെറ്റല്‍ ഇന്‍ഡസ്ട്രീസസ് ലിമിറ്റഡ് എം ഡിയുമായ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആര്‍ കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് അന്വേഷണസംഘം എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഇതോടെ ജേക്കബ് തോമസിനെ വീണ്ടും സസ്പെന്‍ഡ് ചെയ്യാനുള്ള വഴിയൊരുങ്ങി. 2001 നവംബർ 15 ന് തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍പ്പെട്ട രാജപാളയം താലൂക്കില്‍ രണ്ട് വില്‍പ്പന കരാറുകളിലായി ജേക്കബ് തോമസ്  50.33 ഏക്കര്‍ വസ്തു വാങ്ങിയിരുന്നു. ഇക്കാര്യങ്ങള്‍ അദ്ദേഹം സര്‍ക്കാര്‍ രേഖകളിലോ സ്വത്ത് സമ്പാദ്യം വെളിപ്പെടുത്തുമ്പോഴോ അദ്ദേഹം അറിയിച്ചില്ല. ഇതാണ് കേസിനാസ്പദമായ സംഭവം.


Jacob Thomas IPS

'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോൾ' എന്ന പേരിലെഴുതിയ പുസ്കത്തില്‍ ജേക്കബ് തോമസ് തന്നെ ഭൂമി ഇടപാട് സമ്മതിച്ചിട്ടുണ്ട്. ഇത് അനധികൃത സ്വത്ത് സമ്പാദനം ആണെന്ന് കണ്ടെത്തിയാണ് ക്രൈംബ്രാഞ്ച് ശനിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരം ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വിജിലന്‍സിന് കൈമാറുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ജേക്കബ് തോമസിനെ വീണ്ടും സസ്പെന്‍ഡ് ചെയ്യാനും വഴിയൊരുങ്ങുകയാണ്. ഇത് അദ്ദേഹത്തിന്‍റെ വിരമിക്കല്‍ ആനുകൂല്യത്തെ ബാധിച്ചേക്കും. ഗുരുതര അച്ചടക്കലംഘനം ആരോപിച്ച് സർക്കാർ ഇദ്ദേഹത്തെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷം സർവീസിൽ തിരിച്ചുകയറിയ ജേക്കബ് തോമസ് നിലവിൽ മെറ്റല്‍ ഇന്‍ഡസ്ട്രീസസ് ലിമിറ്റഡ് എം ഡിയാണ്.

Summary: Assets Case: FIR against Jacob Thomas


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?