യുഎ ഇ യില്‍ ദേശീയ സ്റ്റെറിലൈസേഷന്‍ പ്രക്രിയ തുടരാന്‍ ഉത്തരവ്
യു എ ഇ: (www.kvartha.com 04.04.2020) യുഎ ഇ യില്‍ ദേശീയ സ്റ്റെറിലൈസേഷന്‍ പ്രക്രിയ തുടരാന്‍ ഉത്തരവ്. ഇപ്പോള്‍ നടന്നു വരുന്ന ദേശീയ സ്റ്റെറിലൈസേഷന്‍ പദ്ധതി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ശനിയാഴ്ച പുലര്‍ച്ചെ യുഎ ഇ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും കൈക്കൊണ്ട സംയുക്ത തീരുമാനം അനുസരിച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സ്റ്റെറിലൈസേഷന്‍ പ്രക്രിയ തുടരാന്‍ ധാരണയായി. രാത്രി എട്ടുമണി മുതല്‍ രാവിലെ ആറുമണി വരെ തന്നെയാണ് പ്രക്രിയ നടക്കുക.
അണുനശീകരണ പ്രക്രിയക്ക് ഓരോ എമിറേറ്റിലും വേണ്ടതുപോലെ ക്രമീകരണങ്ങള്‍ ചെയ്യും. യാത്രാവിലക്കും തുടരും. എന്നാല്‍ അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ കഴിയും. വിസിറ്റിംഗ് കാര്‍ഡുകള്‍ , എമിറേറ്റ്‌സ് ഐഡി എന്നിവ അത് ബോധ്യപ്പെടുത്താന്‍ കാണിക്കേണ്ടി വരും.
WHO നല്‍കുന്ന നിര്‍ദേശം അനുസരിച്ചാണ് അണുനശീകരണം തുടരുന്നത്. എന്നാല്‍ എത്രകാലം വരെ ഇതുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് യുഎ ഇയില്‍ അണുവിമുക്ത നടപടി തുടരുന്നത്.
അതിനിടെ വെള്ളിയാഴ്ച യു എ ഇയില്‍ 240 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ യു എ ഇയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. അതുപോലെ തന്നെ കൊറോണ ബാധിതരുടെ എണ്ണം 1264 ആയി.
Keywords:UAE extends daily disinfection programme, restricted movement to continue, UAE, News, Trending, Health, Health & Fitness, WHO, Dead, Report, Gulf, World.

Powered by Info News For You

Comments
Post a Comment