ഇടുക്കി നാടുകാണി കൊലുമ്പന്‍ രാഘവന്‍ മരണത്തിനു കീഴടങ്ങി

ഇടുക്കി: (www.kvartha.com 12.04.2020) ഇടുക്കി കുളമാവ്, നാടുകാണി കൊലുമ്പന്‍ രാഘവന്‍ മരണത്തിനു കീഴടങ്ങി. അന്യനാട്ടുകാര്‍ക്ക് ഒരു കൗതുക കാഴ്ചയായിരുന്നു അദ്ദേഹം. ആദിവാസികളുടെ പരമ്പരാഗത രീതിയിലായിരുന്നു നാടുകാണി പുത്തടം ഊരിലെ തൊട്ടിയില്‍ കൊലുമ്പന്‍ രാഘവന്റെ ജീവിതം. രാഘവന്‍ മുടി വെട്ടിയിട്ട് 25 വര്‍ഷമായിരുന്നു. മുടി ജട പിടിച്ചതിനാല്‍ അവ തലയില്‍ ചുറ്റി കെട്ടി തൊപ്പിപോലെ വച്ചാണ് ജീവിച്ചത്. നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്ന രാഘവന്‍ തൊട്ടിയില്‍ ശനായാഴ്ചയാണ് മരിച്ചത്.

മൂലമറ്റം സ്വകാര്യ ബസ് സ്റ്റാന്‍ഡിരിക്കുന്ന ഭാഗം നേരത്തെ ആദിവാസി കുടിയായിരുന്നു. അന്ന് അവിടെയായിരുന്നു രാഘവന്റെ കുടുംബക്കാര്‍ താമസിച്ചിരുന്നത്. പുറംനാട്ടുകാരുടെ അധിനിവേശം കൂടിയപ്പോള്‍ ഇവര്‍ നാടുകണി പുത്തടം എന്ന സ്ഥലത്തേക്ക് മാറി.

Idukki nadukani kolumban raghavan passes away, Idukki, News, Local-News, Religion, Obituary, Dead, Lifestyle & Fashion, Kerala

എട്ടടിയോളം നീളത്തിലുള്ള ജഡ പിടിച്ച മുടിയാണ് രാഘവനെ വത്യസ്തനാക്കുന്നത് . മുടി തലപ്പാവുപോലെ ചുറ്റിക്കെട്ടിവച്ച് അതിന്റെ മുകളില്‍ ഒരു തോര്‍ത്തും കെട്ടിയാണ് നടപ്പ്.

മരിക്കുമ്പോള്‍ 76 വയസായിരുന്നു . അവിവാഹിതനാണ്. സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷനും സൗജന്യ അരിയുമായിരുന്നു ജീവിത മാര്‍ഗം. ഒരേക്കര്‍ സ്ഥലത്ത് കാപ്പി കൃഷിയുമുണ്ടായിരുന്നു . ആറാം ക്ലാസ് വിദ്യാഭ്യാസമുള്ള രാഘവന് എഴുതാനും വായിക്കാനും അറിയാം. ''ഞങ്ങള്‍ ഇടുക്കി ഡാം കെട്ടാന്‍ സ്ഥലം കാണിച്ചുകൊടുത്ത കൊലുമ്പന്റെ വംശത്തിലുള്ളവരാണെന്ന്'' രാഘവന്‍ ഇടയ്‌ക്കൊക്കെ പറയുമായിരുന്നു.

Keywords: Idukki nadukani kolumban raghavan passes away, Idukki, News, Local-News, Religion, Obituary, Dead, Lifestyle & Fashion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?