കൊറോണയ്ക്കു പിന്നാലെ കാട്ടാനയും; ആറളം ഫാമില്‍ കശുവണ്ടി പെറുക്കാന്‍ പോയ കര്‍ഷകനെ കാട്ടാന കുത്തിക്കൊന്നു
കണ്ണൂര്‍: (www.kvartha.com 26.04.2020) കൊറോണയ്ക്കു പിന്നാലെ കാട്ടാനയും. മലയോര കര്‍ഷകന് രക്ഷയില്ല. ജില്ലയിലെ മലയോര പ്രദേശമായ ആറളം ഫാമില്‍ സര്‍ക്കാര്‍ നിയന്ത്രിത ബ്ലോക്കില്‍ വീണ്ടും കാട്ടാനയിറങ്ങി. സര്‍ക്കാര്‍ അധീനതയിലുള്ള ആറളം ഫാം ബ്ലോക്കിലെ കശുവണ്ടി തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍ പോയ തൊഴിലാളിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ആറളം പന്നിമൂല സ്വദേശി നാരായണനെ (65)യാണ് കാട്ടാന ചവുട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഞായാറാഴ്ച പുലര്‍ച്ചെ ഫാം മേഖലയില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെ നാരായണന്‍ കാട്ടാനയുടെ മുന്‍പില്‍ പെട്ടു പോവുകയായിരുന്നു. പ്രദേശവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തിയാണ് ആനയെ ഓടിച്ചത്.
Keywords: Farmer killed in elephant attack in Kannur, Kannur, News, Local-News, Dead, Elephant attack, Hospital, Treatment, Injury, Kerala.

ഏതാനും മാസം മുന്‍പെ പേരാവൂര്‍ പന്നിയാം മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകനും മരിച്ചിരുന്നു. പന്നിയാം മലയിലെ മേല്‍പനാം തോട്ടത്തില്‍ ആഗസ്തി (68) യാണ് മരിച്ചത്.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആഗസ്തിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പറയുന്നു. സംഭവ ദിവസം ഒന്‍പതു മണിയോടെയാണ് വീട്ടുമുറ്റത്ത് നിന്നിരുന്ന ആഗസ്തിയെ കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈകൊണ്ട് വയറിന് അടിയേറ്റതാണ് പരിക്കിന് കാരണം. മൂന്ന് മണിക്കൂറിനുള്ളില്‍ ആഗസ്തിയെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
എക്‌സ്‌റേ, സ്‌കാനിങ് തുടങ്ങി എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി. കാര്യമായ പരിക്കുകള്‍ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഉടന്‍തന്നെ ഡിസ്ചാര്‍ജ് നല്‍കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ആഗസ്തിയുടെ നില ഗുരുതരമാവുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്‌തെങ്കിലും നില അതീവ ഗുരുതരമായി തുടരുകയും മരണമടയുകയും ചെയ്യുകയായിരുന്നു.
ആറളം ഫാമില്‍ കാട്ടാനയുടെ അക്രമം കാരണം നേരത്തെയും നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ ആന വേലി കെട്ടണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ കൊറോണ കാലമായതിനാല്‍ പ്രവൃത്തി ആരംഭിച്ചിരുന്നില്ല.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആഗസ്തിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പറയുന്നു. സംഭവ ദിവസം ഒന്‍പതു മണിയോടെയാണ് വീട്ടുമുറ്റത്ത് നിന്നിരുന്ന ആഗസ്തിയെ കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈകൊണ്ട് വയറിന് അടിയേറ്റതാണ് പരിക്കിന് കാരണം. മൂന്ന് മണിക്കൂറിനുള്ളില്‍ ആഗസ്തിയെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
എക്‌സ്‌റേ, സ്‌കാനിങ് തുടങ്ങി എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി. കാര്യമായ പരിക്കുകള്‍ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഉടന്‍തന്നെ ഡിസ്ചാര്‍ജ് നല്‍കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ആഗസ്തിയുടെ നില ഗുരുതരമാവുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്‌തെങ്കിലും നില അതീവ ഗുരുതരമായി തുടരുകയും മരണമടയുകയും ചെയ്യുകയായിരുന്നു.
ആറളം ഫാമില്‍ കാട്ടാനയുടെ അക്രമം കാരണം നേരത്തെയും നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ ആന വേലി കെട്ടണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ കൊറോണ കാലമായതിനാല്‍ പ്രവൃത്തി ആരംഭിച്ചിരുന്നില്ല.
Keywords: Farmer killed in elephant attack in Kannur, Kannur, News, Local-News, Dead, Elephant attack, Hospital, Treatment, Injury, Kerala.
Powered by Info News For You

Comments
Post a Comment