വിവിധ സംസ്ഥാനങ്ങളിലെ കെട്ടിട വാടക ഒഴിവാക്കി കുദ്രോളി വേള്‍ഡ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഷാഫി കുദ്രോളിയും





കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുദ്രോളി വേള്‍ഡ് ചെയര്‍മാന്‍ ഷാഫി കുദ്രോളിയും. വിവിധ സംസ്ഥാനങ്ങളില്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ മാര്‍ച്ച്, എപ്രില്‍ മാസങ്ങളിലെ വാടക ഒഴിവാക്കിയാണ് ഷാഫി കുദ്രോളി കോവിഡ് കാലത്തെ അതിജീവിക്കുന്നത്. 

കേരളത്തിന് പുറമെ ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ എല്ലാ കെട്ടിട സമുച്ചയങ്ങള്‍ക്കും വാടക പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കേരള, കര്‍ണാടക സിഎം ഫണ്ടിലേക്ക് ആശ്വാസ തുക കൈമാറിയിട്ടുണ്ട്. വലിയ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ എല്ലാ കെട്ടിട ഉടമകളും ഇത് മാതൃകയാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. കോവിഡ് കാലത്തെ അതിജീവിക്കുന്നതില്‍ ആരോഗ്യ വകുപ്പിനൊപ്പം, സര്‍ക്കാറിനൊപ്പം കഴിവുള്ളവര്‍ ഭാഗവാക്കാകണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകേണ്ട സാഹചര്യമാണിപ്പോള്‍. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് എല്ലാവരും കോവിഡ് അതിജീവനത്തില്‍ പങ്കാളിയാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 







Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?