പാരലല്‍ കോളജ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അടിയന്തിര സഹായം നല്‍കണം

കാസര്‍കോട് (www.evisionnews.co): ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ പാരലല്‍ കോളേജിലെ മുഴുവന്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അടിയന്തിര സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കാപ്പില്‍ കെബിഎം ശരീഫ് കാപ്പില്‍, ജനറല്‍ സെക്രട്ടറി വിജയന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും വിദ്യഭ്യാസ വകുപ്പ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ പൂര്‍ണമായും ശമ്പളമോ ആനുകൂല്യമോ പലര്‍ക്കും ലഭിക്കുന്നില്ല, തുച്ഛാമായ ശമ്പളത്തിന് ജോലി ചെയ്ത് സംസ്ഥാനത്തെ സമാന്തര വിദ്യഭ്യാസ രംഗത്ത് സേവനം നടത്തിവരുന്ന ഇവരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് ആവശ്യപ്പെട്ടു. 

കോളജ് കെട്ടിട ഉടമകള്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത് വരെയുള്ള മുഴുവന്‍ വാടകയും ഒഴിവാക്കാന്‍ തയാറായി സാമൂഹിക പ്രതിബദ്ധത കാട്ടണമെന്നും ആവശ്യപ്പെട്ടു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?