തേക്ക് പ്ലാന്റേഷനില്‍ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

മലപ്പുറം: (https://ift.tt/2V7eDUN) തേക്ക് പ്ലാന്റേഷനില്‍ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ മമ്പാട് പുള്ളിപ്പാടം സ്വദേശിയായ അസ്മാബിയാണ്(53)മരിച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ അദ്ഭുതകരമായി രക്ഷപ്പെട്ടു. വനമേഖലയിലെ 1958 തേക്ക് പ്ലാന്റേഷനില്‍ വിറക് ശേഖരിക്കാനായി പോയതായിരുന്നു അസ്മാബി. ഇതിനിടെയിലാണ് കാട്ടാന ആക്രമിച്ചത്

തിങ്കളാഴ്ച രാവിലെ 10 മണിയോടെ എടവണ്ണ റേഞ്ചിലെ ഒന്നാം തോട് വനമേഖലയില്‍ വച്ചാണ് അസ്മാബിയെ കാട്ടാന ആക്രമിച്ചത്. അസ്മാബിയുടെ കൂടെയുണ്ടായിരുന്ന കദീജ ആനയുടെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു. ആനയുടെ തട്ടേറ്റ് തെറിച്ച് വീണ അസ്മാബി മരത്തില്‍ ഇടിച്ച് വീഴുകയായിരുന്നു. ഉടനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

Death, Kerala, Killed, Malappuram, News, Wild Elephants, Woman, കേരള വാര്‍ത്ത, 53 year old woman died in wild elephant attack in malappuram

വനം വകുപ്പിലെ താല്‍ക്കാലിക വാച്ചര്‍ കുഞ്ഞാലന്‍കുട്ടിയാണ് അസ്മാബിയുടെ ഭര്‍ത്താവ്. മക്കള്‍ സുനീര്‍, നിഷാദ്, ജംഷീര്‍, ജംഷീന, സിയാദ്. മരുമക്കള്‍: ഷാജി, ഉമ്മുഹബീബ, ഫെബിന, ഷംല. അസ്മാബിയുടെ ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് അത്തക്കടവ് മുജാഹിദ് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
 
Keywords: Death, Kerala, Killed, Malappuram, News, Wild Elephants, Woman, കേരള വാര്‍ത്ത, 53 year old woman died in wild elephant attack in malappuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?