മുല്ലപ്പള്ളി ഇലക്ട്രിക്ക് പോസ്റ്റ് പോലെ; വെള്ളമൊഴിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍
കണ്ണൂര്‍: (www.kvartha.com 19.04.2020) മുല്ലപ്പള്ളിക്ക് മറുപടി പറയുന്നത് ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിക്കുന്നതു പോലെയാണെന്ന് മന്ത്രി ഇ പി ജയരാജന്‍. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് കോള്‍ സെന്ററിലെത്തിയ മന്ത്രി സ്പ്രിംങ്കളര്‍ വിവാദത്തില്‍ മാധ്യമ പ്രവത്തകരോട് പ്രതികരിക്കുകയായിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥരായ പ്രതിപക്ഷം ഭയന്ന് നിലവിളിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കൂട്ടരും വായില്‍തോന്നുന്നത് വിളിച്ചുപറയുകയാണ്. സ്പ്രിങ്ക്ളര്‍ ആരോപണത്തില്‍ കഴമ്പില്ല. എന്തോ കാര്യമായി വീണുകിട്ടിയ മട്ടിലാണ് പ്രതിപക്ഷം. ഓഖി, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സജീവ ഇടപെടലുകളിലൂടെ കേരള ജനതയെ കാത്തുരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തിലും ലോകശ്രദ്ധ പിടിച്ചുപറ്റുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്.ഇതൊന്നും സഹിക്കാന്‍ പ്രതിപക്ഷനേതാവിനും മുല്ലപ്പള്ളിക്കും സാധിക്കുന്നില്ല. വസ്തുത ജനം തിരിച്ചറിയുന്നുണ്ട്.
ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ രാഷ്ട്രീയലാഭത്തിന് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ശരിയല്ല. അവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എന്തിലും കുറ്റം കാണുന്ന മുല്ലപ്പള്ളി ഒരിക്കലും നന്നാവാന്‍ പോവുന്നില്ല. ഇലക്ട്രിക് പോസ്റ്റിന് ചുവട്ടില്‍ വെള്ളം ഒഴിച്ചിട്ട് കാര്യമില്ലല്ലോയെന്നും മന്ത്രി പറഞ്ഞു.
Keywords: Kannur, News, Kerala, Minister, E.P Jayarajan, Mullappalli Ramachandran, Politics, LDF, Government, KPCC President, Minister E P Jayarajan about Mullappally Ramachandran

Powered by Info News For You

Comments
Post a Comment