ലോക് ഡൗണ്‍ പാലിക്കാതെ മുങ്ങിയ കണ്ണൂര്‍ ഡിഎഫ്ഒയെ സസ്‌പെന്‍ഡ് ചെയ്യും

കണ്ണൂര്‍: (www.kvartha.com 08.04.2020) ലോക് ഡൗണിനിടെ അനുമതിയില്ലാതെ അവധിയെടുത്ത് സംസ്ഥാനം വിട്ട കണ്ണൂര്‍ ഡിഎഫ്ഒ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍) കെ ശ്രീനിവാസനെതിരെ അച്ചടക്ക നടപടിയുണ്ടാകും. ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നും വനം മന്ത്രി കെ രാജു അറിയിച്ചു. നാലാം തീയതിയാണ് ഭാര്യയ്ക്കും കുട്ടിക്കും അമ്മയ്ക്കുമൊപ്പം ഡിഎഫ്ഒ അനുമതിയില്ലാതെ സംസ്ഥാനം വിട്ട് തെലങ്കാനയിലേക്ക് പോയത്. ഡിഎഫ്ഒ അവധി അപേക്ഷ നല്‍കിയെങ്കിലും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തള്ളിയിരുന്നു. ഇത് വകവയ്ക്കാതെയായിരുന്നു യാത്ര.

തെലങ്കാന രജിസ്‌ട്രേഷനിലുള്ള സ്വന്തം വാഹനത്തില്‍ വയനാട് ചെക്ക്‌പോസ്റ്റില്‍ തന്റെ സ്വാധീനം ഉപയോഗിച്ച് അതിര്‍ത്തി കടന്ന് ബംഗളൂരു വഴി തെലങ്കാനയിലേക്ക് പോവുകയായിരുന്നു. ഉദ്യോഗസ്ഥന്‍ സംസ്ഥാനം വിട്ടത് വലിയ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ടാണ് വനംവകുപ്പ് മേധാവി വനം മന്ത്രിക്ക് നല്‍കിയത്. നേരത്തേ ക്വാറന്റൈന്‍ നിയമം ലംഘിച്ച് അനുമതിയില്ലാതെ നാട്ടിലേക്ക് പോയ കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാളുടെ ഗണ്‍മാനെയും ഡ്രൈവറെയും പിന്നീട് സസ്‌പെന്‍ഡ് ചെയ്തു. ഈ സാഹചര്യത്തില്‍ കണ്ണൂര്‍ ഡിഎഫ്ഒയെ സസ്‌പെന്‍ഡ് ചെയ്യാനാണ് സാധ്യത.

Kannur, News, Kerala, Lockdown, Suspension, Minister, DFO, Minister of Forest, K Raju, K Sreenivasan, Lockdown; Kannur DFO to be suspended

Keywords: Kannur, News, Kerala, Lockdown, Suspension, Minister, DFO, Minister of Forest, K Raju, K Sreenivasan, Lockdown; Kannur DFO to be suspended


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?