പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

പെര്‍ള: (https://ift.tt/3cUoy7A) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അഡ്ക്കസ്ഥല മൊഗേറുവിലെ സുബാഷ്- ആശ ദമ്പതികളുടെ മകന്‍ അഭിലാഷിനെ (16)യാണ് അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

മാതാപിതാക്കളും സഹോദരന്‍ ആകാശിനുമൊപ്പം വീടിന് സമീപത്തെ തോട്ടത്തില്‍ പോയ അഭിലാഷ് അല്‍പ സമയത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചു. ഇതിനിടയില്‍ വീട്ടില്‍ അഭിലാഷ് ഛര്‍ദക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് തോട്ടത്തിലുണ്ടായിരുന്നവര്‍ വീട്ടില്‍ എത്തുമ്പോഴേക്കും അസ്വസ്ഥനായി കിടക്കുന്നതാണ് കണ്ടത്. സമീപത്ത് കവുങ്ങിന് തളിക്കുന്ന കീടനാശിനിയുടെ കുപ്പിയും കണ്ടെത്തി. ഉടനെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
Kasaragod, Perla, Kerala, News, Student, Death, Plus one student found dead after consuming poison

കര്‍ണാടക അഡ്യനടുക്കയിലെ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Keywords: Kasaragod, Perla, Kerala, News, Student, Death, Plus one student found dead after consuming poison


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?