കൊറോണ: ബോധവല്‍ക്കരണം ശക്തമാക്കാന്‍ കായിക താരങ്ങളുമായി മോഡിയുടെ വീഡിയോ കോണ്‍ഫറന്‍സ്
ന്യൂഡെല്‍ഹി: (www.kvartha.com 03.04.2020) കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കായിക താരങ്ങളുമായി ചേര്‍ന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്. ഇക്കാര്യത്തില്‍ കായിക താരങ്ങളുടെ സേവനം ഉറപ്പാക്കാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തുടങ്ങിയവരുള്‍പ്പെടെ 49 കായികതാരങ്ങളുമായാണ് മോദി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്.
ഡെല്‍ഹിയില്‍ നിന്ന് പങ്കെടുക്കുന്ന കൂടിക്കാഴ്ചയില്‍, കായിക താരങ്ങള്‍ അവരവരുടെ സ്വദേശങ്ങളില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രിയുമായി സംവദിക്കും. ആഗോള തലത്തില്‍ കൊറോണ വൈറസ് വ്യാപിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ട സാഹചര്യത്തില്‍ ഇന്ത്യയില്‍ ബോധവല്‍ക്കരണം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കായിക താരങ്ങളുമായി ചര്‍ച്ച നടത്തുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുന്ന ഐപിഎല്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ കാര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നുവരും.
ഗാംഗുലി, സച്ചിന്‍, കോഹ് ലി എന്നിവര്‍ക്കു പുറമെ വീരേന്ദര്‍ സേവാഗ്, മഹേന്ദ്രസിങ് ധോണി, രോഹിത് ശര്‍മ, സഹീര്‍ ഖാന്‍, യുവരാജ് സിങ്, കെ എല്‍ രാഹുല്‍ തുടങ്ങിയവരാണ് ക്രിക്കറ്റില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. മറ്റു കായിക മേഖലകളില്‍നിന്ന് ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി വി സിന്ധു, ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, ചെസ് താരം വിശ്വനാഥന്‍ ആനന്ദ്, സ്പ്രിന്റര്‍ ഹിമ ദാസ്, ബോക്‌സിങ് താരവും രാജ്യസഭാ എംപിയുമായ മേരി കോം, അമിത് പംഘല്‍, ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ഷൂട്ടിങ് താരം മനു ഭാകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
കൊവിഡ് പ്രതിരോധത്തിനായി പ്രത്യേകം രൂപീകരിച്ച പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് നിര്‍ലോഭം സംഭാവന നല്‍കിയ കായിക താരങ്ങളെ നന്ദിയറിയിച്ച് പ്രധാനമന്ത്രി നേരിട്ട് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മാത്രം സംസ്ഥാന അസോസിയേഷനുകളുടെ സഹകരണത്തോടെ 51 കോടി രൂപയാണ് കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കിയത്.
കോഹ് ലിയും സച്ചിനും സുരേഷ് റെയ്‌നയും രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും ഇഷാന്ത് ശര്‍മയും ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങള്‍ വ്യക്തിപരമായ നിലയിലും സംഭാവന നല്‍കിയിട്ടുണ്ട്. മിതാലി രാജ് ഉള്‍പ്പെടെയുള്ള വനിതാ താരങ്ങളും സംഭാവനകളുമായി രംഗത്തുണ്ട്.
Keywords: PM Modi to hold meeting with BCCI president Sourav Ganguly via video conference, New Delhi, News, Politics, Health, Health & Fitness, Sports, Cricket, Trending, Prime Minister, Narendra Modi, National.

Powered by Info News For You

Comments
Post a Comment