റിലയന്‍സ്​ ജിയോയുടെ 9.99 ശതമാനം ഓഹരി ഫേസ്​ബുക്ക്​ സ്വന്തമാക്കി, 43,574 കോടിയുടെ ഇടപാട്​

മുംബൈ: (www.kvartha.com 22.04.2020) ടെലികോം മേഖലയിലെ അതികായൻമാരായ റിലയന്‍സ്​ ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ഫേസ്​ബുക്ക്​. 43,574 കോടി രൂപ രൂപയുടേതാണ് (5.7 ബില്യണ്‍ ഡോളർ) ഇടപാട്​. സമൂഹമാധ്യമങ്ങളിലെ ലോകത്തെത്തന്നെ അതികായരായ ഫേസ്​ബുക്കുമായുള്ള ഇടപാടിലൂടെ ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി. സാ​ങ്കേതികവിദ്യ മേഖലയിലെ നേരിട്ടുള്ള ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് റിലയന്‍സ്​ അറിയിച്ചു.


Facebook buys 9.99 % stake in Reliance Jio

ചൈനക്ക്​ ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ഇന്‍റര്‍നെറ്റ്​ വിപണിയായ ഇന്ത്യയില്‍ ശക്തമയ ഇടപെടല്‍ നടത്താന്‍ പുതിയ ഇടപാടിലൂടെ ഫേസ്​ബുക്കിനാവും. നിലവില്‍ 400 മില്യണ്‍ ഡോളറില്‍പരം വാട്​സ്​ആപ്പ്​ ഉപഭോക്താക്കള്‍ ഫേസ്​ബുക്കിന്​ സ്വന്തമാണ്​. വാട്​സ്​ആപ്​ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം രംഭിക്കാൻ ഒരുങ്ങുന്നെവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് റിലയന്‍സ്​ ജിയോയുടെ 9.99 ശതമാനം ഓഹരി ഫേസ്​ബുക്ക്​ സ്വന്തമാക്കുന്നത് എന്നതും ശ്രദ്ധേയം.


Facebook buys 9.99 % stake in Reliance Jio
ജിയോ രാജ്യത്ത്​ ഉണ്ടാക്കിയ നാടകീയമായ പരിവര്‍ത്തനം തങ്ങളില്‍ സൃഷ്​ടിച്ച ആവേശവും ഇന്ത്യയോടുള്ള പ്രതിബദ്ധതയുമാണ്​ ജിയോയില്‍ നടത്തിയ നിക്ഷേപത്തിന് കാരണമെന്ന് ഫേസ്​ബുക്ക്​ വ്യക്തമാക്കി. റിലയന്‍സ്​ ജിയോയുമായി ചേര്‍ന്ന്​ കൂടുതല്‍ ജനങ്ങളെ പരസ്​പരം ബന്ധിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഫേസ്​ബുക്ക്​ ട്വീറ്റ് ചെയ്തു.

Summary: Facebook buys 9.99% Stake in Reliance Jio for Rs 43574 crore


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?