മലപ്പുറത്ത് 85കാരന്റെ മരണം: കോവിഡ് 19 മൂലമല്ലെന്ന് സ്ഥിരീകരണം


കേരളം (www.evisionnews.co): മലപ്പുറം കീഴാറ്റൂരില്‍ 85കാരന്‍ മരിച്ചത് കോവിഡ് 19 മൂലമല്ലെന്ന് സ്ഥിരീകരണം. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടിയാണ് ശനിയാഴ്ച രാവിലെ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് 19നെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന്റെ കഴിഞ്ഞ മൂന്നു പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. ഒരു പരിശോധനാഫലം കൂടി വരാനിരിക്കെയായിരുന്നു മരണം.

അന്തിമഫലം നെഗറ്റീവായതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആവര്‍ത്തിച്ചുള്ള സ്രവപരിശോധനകള്‍ നെഗറ്റീവ് ആയി വന്നതിന് ശേഷമാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തത്. വര്‍ഷങ്ങളായി വൃക്കരോഗത്തിന് ചികിത്സ തുടരുന്ന ആളായിരുന്നു മരിച്ച വീരാന്‍കുട്ടി. സുപ്രധാന അവയവങ്ങളെ ബാധിക്കുന്ന മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് മൂന്നു ദിവസം മുമ്പ് ഹൃദയാഘാതം ഉണ്ടായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?