പൊടുന്നനെയുള്ള വില വര്‍ധനയ്ക്കു ശേഷം പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 734 രൂപ

കൊച്ചി: (www.kvartha.com 01.04.2020) പൊടുന്നനെയുള്ള വില വര്‍ധനയ്ക്കു ശേഷം പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുറച്ചു. രാജ്യാന്തര വിപണിയിലെ വില ഇടിവിന് അനുസൃതമായാണ് ഇവിടെയും വില ഇടിവ്. വീടുകളിലേയ്ക്കുള്ള ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 62.50 രൂപയാണ് കുറഞ്ഞത്.

LPG gas price slashed, Kochi, News, Business, Trending, House, Kerala

734 രൂപയാണ് പുതുക്കിയ വില. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 97 രൂപ 50 പൈസയാണ് കുറഞ്ഞത്. 1274 രൂപ 50 പൈസയാണ് പുതുക്കിയ വില. പുതുക്കിയ വില ബുധനാഴ്ച നിലവില്‍ വന്നു. വാണിജ്യ മേഖലയിലെ സിലിണ്ടറുകളുടെ വിലയില്‍ 97.50 രൂപയുടെ കുറവുണ്ട്. 1274.50 രൂപയായി ആണ് സിലിണ്ടറിന് വില. ആറ് മാസത്തിനിടെ ആറ് തവണയായി വില കൂടിയ ശേഷം ഇതാദ്യമായാണ് വില കുറയുന്നത്.

Keywords: LPG gas price slashed, Kochi, News, Business, Trending, House, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?