ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച അഞ്ചുപേര്‍ക്ക് കൊവിഡ്, 73 പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍
ലഖ്‌നൗ: (www.kvartha.com 24.04.2020) മൊറാദാബാദില്‍ ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ പിടിയിലായ അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആക്രമണശേഷം പ്രതികളെ പിടികൂടും ഇവരുമായി സമ്പർക്കം പുലർത്തുകയും ചെയ്ത 73 പോലീസുകാരെയടക്കം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 15ന് 15 ന് മൊറാദാബാദിലെ നവാബ് ദുരയിലായിരുന്നു സംഭവം. കൊവിഡ് ബാധിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റാൻ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.
തടിച്ചുകൂടിയ ആൾക്കാർ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കല്ലെറിയുകയായിരുന്നു. ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സും കല്ലേറില്‍ തകര്‍ന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ആരോഗ്യപ്രവർത്തകർ രക്ഷിച്ചത്. തുടർന്ന് 17 പേരെ പൊലീസ് പിടികൂടി. ഇതിൽപെട്ട അഞ്ചുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അക്രമികളുമായി സമ്പർക്കം പുലര്‍ത്തിയ 73 പൊലീസ് ഉദ്യോഗസ്ഥരുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പോലീസുകാർ ഇപ്പോൾ നിരീക്ഷണത്തിലാണ്. അതേസമയം, പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു.
Summary: Five of those arrested for Moradabad attack test positive for COVID-19

Powered by Info News For You

Comments
Post a Comment