70 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

നീലേശ്വരം: (https://ift.tt/3cCkPLs) വില്‍പനയ്ക്കായി കൊണ്ടുവന്ന 70 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വെച്ചാണ് മത്സ്യങ്ങള്‍ പിടിച്ചെടുത്തത്. ഇവ പിന്നീട് നശിപ്പിച്ചു. 35 കിലോ ചെമ്മീന്‍, 20 കിലോ മത്തി, 15 കിലോ നങ്ക് എന്നിവയാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പടന്നക്കാട് കരുവളം സ്വദേശിയായ വില്‍പനക്കാരനെതിരെ കേസെടുത്തിട്ടുണ്ട്. പിഴയും ഈടാക്കും.



ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്‍, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഹേമാംബിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ രാജേഷ്, പി വി രാജു, ഫിഷറീസ് ഉദ്യോഗസ്ഥന്‍ ഒ രാഘവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, news, Neeleswaram, fish, Stale fish seized
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?