വീട്ടില്‍ 'ശബ്ദമുണ്ടാക്കിയതിന്' 7 വയസുള്ള മരുമകളെ വെടിവച്ചു കൊന്നു

ഇസ്ലാമബാദ്: (www.kvartha.com 27.04.2020) വീട്ടില്‍ 'ശബ്ദമുണ്ടാക്കിയതിന്' ഏഴ് വയസുള്ള മരുമകളെ വെടിവച്ചു കൊന്നു. പാകിസ്താന്‍ നഗരമായ പെഷവാറിലാണ് ദാരുണമായ സംഭവം. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഉറക്കെ ബഹളമുണ്ടാക്കിയെന്ന കാരണത്തിലാണ് ഏഴുവയസുകാരിയായ ഇഷാലിനെ വെടിവച്ചു കൊലപ്പെടുത്തിയത്. ഏഴുവയസുകാരിയായ ഇഷാല്‍ വീട്ടില്‍ മറ്റ് കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മാവനായ ഫസല്‍ ഹയാത്ത് കുട്ടിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേ വീട്ടില്‍ മുകളിലത്തെ നിലയിലായിരുന്നു ഫസല്‍ ഹയാത്ത്, എന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.പെണ്‍കുട്ടിയുടെ പിതാവ് സഹോദരനെതിരെ തക്കല്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിക്കായുള്ള പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

News, World, Child, Girl, Killed, Peshawar, Crime, Police, shot dead, Home, Man kills 7-year-old niece for ‘making noise’ at home

Keywords: News, World, Child, Girl, Killed, Peshawar, Crime, Police, shot dead, Home, Man kills 7-year-old niece for ‘making noise’ at home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?