68,000 കോടി രൂപയുടെ കടം എഴുതിത്തള്ളി ആര്‍ബിഐ; വായ്പ തിരിച്ചടക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തിയ 50 പേരില്‍ വജ്ര വ്യാപാരി മെഹുല്‍ ചോക്സിയും
ന്യൂഡെല്‍ഹി: (www.kvartha.com 28.04.2020) 68,607 കോടി രൂപ കടം എഴുതിത്തള്ളി റിസര്‍വ് ബാങ്ക് (ആര്‍ബിഐ). വായ്പ തിരിച്ചടക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തിയ 50 പേരില്‍ ഇന്ത്യയില്‍ നിന്നും കടന്നുകളഞ്ഞ വജ്ര വ്യാപാരി മെഹുല്‍ ചോക്സിയും ഉള്‍പ്പെടുന്നു. ആര്‍ബിഐ ഇക്കാര്യം സമ്മതിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 16 വരെ പ്രമുഖ വിവരാവകാശ (ആര്‍ടിഐ) പ്രവര്‍ത്തകനായ സാകേത് ഗോഖലെ വായ്പ തിരിച്ചടക്കുന്നതില്‍ മനഃപൂര്‍വമായ വീഴ്ച വരുത്തിയ 50 പേരുടെ നിലവിലെ വായ്പാ നിലയുടെ വിശദാംശങ്ങള്‍ തേടി ആര്‍ടിഐ അന്വേഷണം ഫയല്‍ ചെയ്തിരുന്നു. 'ധനമന്ത്രി നിര്‍മല സീതാരാമനും ധനമന്ത്രി അനുരാഗ് താക്കൂറും ഫെബ്രുവരി 16ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ചോദിച്ച ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ വിസമ്മതിച്ചിരുന്നു അതുകാരണം ഞാന്‍ ഈ വിവരാവകാശ രേഖ നല്‍കി' എന്ന് സാകേത് ഗോഖലെ വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസിനോട് വ്യക്തമാക്കി.
ശനിയാഴ്ച സര്‍ക്കാര്‍ ചെയ്യാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തി റിസര്‍വ് ബാങ്കിന്റെ കേന്ദ്ര പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഭയ് കുമാര്‍ മറുപടി നല്‍കി. പട്ടികയില്‍ ഞെട്ടിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നതായും അഭയ് കുമാര്‍ പറയുന്നു. 2019 സെപ്റ്റംബര്‍ 30 വരെ 68,607 കോടി രൂപ കുടിശ്ശികയും സാങ്കേതികമായി എഴുതി തള്ളിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു.
Keywords: News, New Delhi, National, RBI, Business, Loan, Bank, Write off, Saket Gokhale, RTI, Banks technically write off over Rs 68,000 cr loans, Choksi among 50 top wilful defaulters
Powered by Info News For You

Comments
Post a Comment