തെറ്റായ വിവരം നല്‍കി ചികിത്സ തേടിയ ഗര്‍ഭിണിയായ യുവതി മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് സംശയം; ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 68 ജീവനക്കാര്‍ ക്വാറന്റീനില്‍

ന്യൂഡെല്‍ഹി: (www.kvartha.com 17.04.2020) തെറ്റായ വിവരം നല്‍കി ചികിത്സ തേടിയ ഗര്‍ഭിണിയായ യുവതി മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് സംശയം. ഇതേതുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 68 ജീവനക്കാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. വടക്കു പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ ഭഗവാന്‍ മഹാവീര്‍ ആശുപത്രിയിലാണ് സംഭവം. 25കാരിയായ യുവതി ബുധനാഴ്ച രാത്രിയാണു മരിച്ചത്. ഇവര്‍ തെറ്റായ വിവരം നല്‍കിയാണു ആശുപത്രിയില്‍ പ്രവേശിച്ചതെന്നു അധികൃതര്‍ വ്യക്തമാക്കി.

ഗര്‍ഭിണിയായ യുവതി പനിയും മറ്റ് അസ്വസ്ഥതകളുമായി തിങ്കളാഴ്ച രാത്രിയാണു ആശുപത്രിയില്‍ പ്രവേശിച്ചത്. അഡ്മിഷന്‍ സമയത്തു പലതവണ തിരക്കിയെങ്കിലും വിദേശയാത്ര നടത്തിയതും ഹോം ക്വാറന്റീനിലായിരുന്നതും ഇവര്‍ മറച്ചുവച്ചുവെന്നു അധികൃതര്‍ വ്യക്തമാക്കി. രോഗം മൂര്‍ച്ഛിച്ചു ബുധനാഴ്ച വെന്റിലേറ്ററിലേക്കു മാറ്റി. ആ ഘട്ടത്തിലാണു വിദേശത്തു നിന്നു വന്നിരുന്നുവെന്നും സഹയാത്രക്കാരനില്‍ നിന്നു കൊവിഡ് ബാധിച്ചുവെന്നു സംശയിക്കുന്നുവെന്നും ആശുപത്രി അധികൃതരെ അറിയിച്ചത്.

68 medical staffers quarantined after Covid-19 suspect dies, New Delhi, News, Local-News, Pregnant Woman, Hospital, Treatment, Dead, National

ഏപ്രില്‍ 10 മുതല്‍ 24 വരെ ക്വാറന്റീനിലാകാന്‍ ജില്ലാ മജിസ്‌ട്രേട്ട് ഇവരോടും നാലു കുടുംബാംഗങ്ങളോടും നിര്‍ദേശിച്ച വിവരവും അപ്പോഴാണ് അറിയിച്ചത്. എന്നാല്‍ യുവതി രാത്രിയോടെ മരിച്ചു. തുടര്‍ന്നാണ് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോടു നിരീക്ഷണത്തിലാകാന്‍ നിര്‍ദേശിച്ചത്. യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Keywords: 68 medical staffers quarantined after Covid-19 suspect dies, New Delhi, News, Local-News, Pregnant Woman, Hospital, Treatment, Dead, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?