പാചകവാതക വില കുറച്ചു: സിലിണ്ടറിന് 62.50 രൂപയുടെ കുറവ്
ഡല്‍ഹി (www.evisionnews.co): രാജ്യത്ത് പാചക വാതക വില കുറഞ്ഞു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കുറഞ്ഞത്. 734 രൂപയാണ് പുതുക്കിയ വില. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടര്‍ വില 97 രൂപ 50 പൈസയാണ് കുറഞ്ഞത്. 1274 രൂപ 50 പൈസയാണ് പുതുക്കിയ വില.
പുതുക്കിയവില ബുധനാഴ്ച നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് വില കുറയാന്‍ ഇടയാക്കിയത്. ആറ് മാസത്തിനിടെ ആറ് തവണയായി വില കൂടിയ ശേഷം ഇതാദ്യമായാണ് വില കുറയുന്നത്.
Powered by Info News For You

Comments
Post a Comment