കീഴൂരിലെ 600 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കി ഡോ: എന്‍.എ മുഹമ്മദ്
കാസര്‍കോട് (www.evisionnews.co): ഡോ: എന്‍.എ മുഹമ്മദ് കീഴൂര്‍ പരിസര പ്രദേശങ്ങളിലെ 600 കുടുംബങ്ങള്‍ക്ക് 1100 രൂപയുടെ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കൊറോണ രോഗം മൂലം മത്സ്യബന്ധനത്തിനും മറ്റു ജോലികള്‍ക്കും പോകാനാവാതെ പട്ടിണിലായ കീഴൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന് കീഴിലുള്ള 400ഓളം മത്സ്യതൊഴിലാളി കുടുംബത്തിനും ശ്രീ ശാസ്ത ക്ഷേത്രത്തിന് പരിസരത്തുള്ള നിര്‍ധന കുടുംബങ്ങള്‍ക്കുമാണ് കിറ്റ് വിതരണം നടത്തിയത്.
വിതരണോദ്ഘാടനം ക്ഷേത്ര കാരണവര്‍ കാരികാര്‍ന്നവര്‍ നിര്‍വഹിച്ചു. ശ്രീകുറുംബ ഭഗവതി ക്ഷേത്ര സെക്രട്ടറി ശശി, റഷീദ് ഹാജി, ശ്രീനിവാസന്‍, ഉദൈപ്പ, സമൂഹിക പ്രവര്‍ത്തകന്‍ കെ.എസ് സാലി കീഴൂര്‍, ക്ഷേത്ര സ്ഥാനികര്‍, കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment