പ്രണയത്തിന് കണ്ണ് മാത്രമല്ല, ലോക് ഡൗണും ബാധകമല്ല; സ്‌നേഹിച്ച പുരുഷനെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല; ഒളിച്ചോടാന്‍ തീരുമാനിച്ചപ്പോള്‍ ലോക് ഡൗണ്‍ തടസമായി; പിന്നെ മറ്റൊന്നും ചിന്തിച്ചില്ല; കാമുകന്റെ വീട്ടിലെത്താന്‍ യുവതി നടന്നത് 60 കിലോമീറ്റര്‍

ഹൈദരാബാദ്: (www.kvartha.com 11.04.2020) പ്രണയത്തിന് കണ്ണില്ലെന്ന് മാത്രമല്ല ലോക്ക്ഡൗണും ബാധകമല്ലെന്നാണ് കഴിഞ്ഞദിവസം ഹൈദരാബാദില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നും മനസിലാക്കേണ്ടത്. ലോക്ക്ഡൗണ്‍ കാലത്ത് സ്നേഹിച്ച പുരുഷനെ വിവാഹം കഴിക്കാനായി ആന്ധ്രസ്വദേശിനിയായ യുവതി കാല്‍നടയായി സഞ്ചരിച്ചത് 60 കിലോമീറ്റര്‍.

ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലക്കാരിയായ 19 കാരി ചിതികല ഭവാനിയാണ് കാമുകനോടുള്ള കടുത്ത പ്രണയം മൂലം വിവാഹത്തിന് വീട്ടുകാര്‍ എതിരുനിന്നതോടെ ഈ ലോക്ക് ഡൗണ്‍ കാലത്ത് വീടുവിട്ട് 60 കിലോമീറ്റര്‍ നടന്ന് കാമുകനായ സായ് പുന്നയ്യയുടെ വീട്ടിലെത്തിയത്.

Love Knows No Lockdown: Woman in Andhra Walks 60 Km to Marry Her Boyfriend in Neighbouring Village, Hyderabad, News, Local-News, Lockdown, Marriage, Family, Prime Minister, Narendra Modi, National

കഴിഞ്ഞ നാലുവര്‍ഷമായി ഭവാനിയും പുന്നയ്യയും തമ്മില്‍ പ്രണയത്തിലാണ്. എന്നാല്‍ ഈ അടുത്ത കാലത്താണ് പ്രണയബന്ധത്തെക്കുറിച്ച് ഇരുവരും വീട്ടില്‍ അറിയിച്ചത്. എന്നാല്‍ പുന്നയ്യയെ വിവാഹം കഴിക്കുന്നതിനോട് ഭവാനിയുടെ വീട്ടുകാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇതോടെ ഭവാനിയും പുന്നയ്യയും ഒളിച്ചോടാന്‍ തീരുമാനിച്ചു.

ഇരുവരും ചേര്‍ന്ന് കാര്യങ്ങളെല്ലാം പറഞ്ഞുറപ്പിച്ചപ്പോഴാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. കൃഷ്ണ ജില്ലയിലെ ഹനുമാന്‍ ജംഗ്ഷനിലാണ് ഭവാനി താമസിക്കുന്നത്, അടുത്ത ഗ്രാമമായ എഡെപ്പള്ളിയിലാണ് പുന്നയ്യയുടെ വീട്.

വീട്ടില്‍ അകപ്പെട്ടുപോയെങ്കിലും സഹായിക്കാന്‍ ആരുമില്ലെങ്കിലും തീരുമാനം നടപ്പാക്കാന്‍ തന്നെ ഭവാനി ഉറപ്പിച്ചു. പിന്നീട് ഒന്നും ആലോചിച്ചില്ല. കാമുകന്റെ വീട്ടിലേക്ക് നടന്നുപോകാന്‍ തന്നെ ഭവാനി തീരുമാനിച്ചു. 60 കിലോമീറ്റര്‍ നീണ്ട കഠിന കാല്‍നട യാത്രയ്ക്കൊടുവില്‍ ഭവാനി കാമുകന്റെ വീട്ടിലെത്തി. കാമുകന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പൊന്നും ഇല്ലാത്തതിനാല്‍ ഇരുവരുടെയും വിവാഹവും നടത്തിക്കൊടുത്തു.

എന്നാല്‍ ഭവാനിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഒട്ടും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഭീഷണിയുമായെത്തി. ഒടുവില്‍ സംരക്ഷണമാവശ്യപ്പെട്ട് ഭവാനിയും പുന്നയ്യയും പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തി.

'വെള്ളിയാഴ്ച രാവിലെയാണ് സംരക്ഷണമാവശ്യപ്പെട്ട് നവവധൂവരന്മാരായ ഇവര്‍ ഞങ്ങളെ സമീപിച്ചത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ഇത്രയേറെ ദൂരം നടന്നാണ് പെണ്‍കുട്ടി കാമുകന് അടുത്തേക്ക് എത്തിയതെന്ന് മനസ്സിലായത്.' സി ഐ വെങ്കട നാരായണന്‍ പറയുന്നു.

അതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും പ്രായപൂര്‍ത്തിയായതിനാല്‍ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി കൗണ്‍സിലിങ് നല്‍കി മടക്കി അയച്ചു.

വിവാഹത്തെ കുറിച്ച് ഭവാനി പറയുന്നത് ഇങ്ങനെയാണ്;

'ലോക്ക്ഡൗണിന് ശേഷം വിവാഹം കഴിച്ചാലോ എന്ന് ആലോചിച്ചതാണ്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഇനിയും നീണ്ടുപോകാനുള്ള സാധ്യതയാണ് കാണുന്നത്. ഞങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാനാവില്ല. പുന്നയ്യയുടെ അരികിലേക്ക് ഞാന്‍ കാല്‍നടയായി എത്തി.' ഭവാനി പറയുന്നു.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സുരക്ഷയെ കരുതി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി പോലും കരുതിയിട്ടുണ്ടാകില്ല രാജ്യം ഇന്നുവരെ കാണാത്ത വിചിത്ര സംഭവങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ഒരു കാരണമാകുമെന്ന്.

Keywords: Love Knows No Lockdown: Woman in Andhra Walks 60 Km to Marry Her Boyfriend in Neighbouring Village, Hyderabad, News, Local-News, Lockdown, Marriage, Family, Prime Minister, Narendra Modi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?