മധ്യപ്രദേശില്‍ ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാന്‍ പോയ 6 പേര്‍ക്കും കൊവിഡ്; ഗ്രാമം സീല്‍ ചെയ്ത് പൊലീസ്
ഭോപ്പാല്‍: (www.kvartha.com 26.04.2020) മധ്യപ്രദേശില്‍ ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാനായി പോയ ആറു പേര്‍ക്കും കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ കര്‍ഗോണ്‍ ജില്ലയിലെ ബറഗാവോണ്‍ ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാനും ഷേവ് ചെയ്യാനുമായി പോയ ആറു പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്.
ഇവിടെ മുടി വെട്ടാനായി വന്ന എല്ലാവര്‍ക്കുമായി ഒരേ തുണിയാണ് ബാര്‍ബര്‍ ഉപയോഗിച്ചത്. ഇന്‍ഡോറിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ ഗ്രാമത്തില്‍ തിരിച്ചെത്തിയതിനു ശേഷം ഏപ്രില്‍ അഞ്ചിന് ഇവിടെ മുടിവെട്ടാനായി എത്തിയിരുന്നു. പിന്നാലെ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ദിവ്യേഷ് വര്‍മ പറഞ്ഞു.
അന്നേ ദിവസം ഇതേ കടയില്‍ മുടി വെട്ടാനായി എത്തിയ 12 പേരുടെയും സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ ആറു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ബാര്‍ബര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ കര്‍ഗോണില്‍ മാത്രം 60 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനോടകം ആറു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

Keywords: 6 Went To Salon For Haircut In Madhya Pradesh Village, Test COVID-19 +ve, Bhoppal, Madhya pradesh, Local-News, News, Police, Health & Fitness, Health, Treatment, Hospital, National.
Powered by Info News For You

Comments
Post a Comment