കൊവിഡ്: തമിഴ് നാട്ടില്‍ സ്ഥിതി ഗുരുതരം; രോഗികളുടെ എണ്ണം 571 ആയി; നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ തിരിച്ചെത്തിയശേഷം പല വീടുകളിലും അതിഥിയായി താമസിച്ചു; രോഗവ്യാപന സാധ്യത കൂടുതലാണെന്ന് വിലയിരുത്തല്‍; ആശങ്കയില്‍ സംസ്ഥാനം

ചെന്നൈ: (www.kvartha.com 06.04.2020) കൊവിഡ് ബാധയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ സ്ഥിതി ഗുരുതരം. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 571 ആയി. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്ക് ശേഷം 530 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒട്ടുമിക്ക ആളുകളും ഡെല്‍ഹിയിലെ നിസാമുദ്ദീനില്‍ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരോ ഇവരുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരോ ആണ്. കൊവിഡ് ബാധിച്ചു മരിച്ച അഞ്ചില്‍ നാലു പേര്‍ക്കും മതസമ്മേളനവുമായി ബന്ധമുണ്ടെന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു.

അതേസമയം മതസമ്മേളനത്തില്‍ സ്ത്രീകളും പങ്കെടുത്തിട്ടുണ്ടെന്നും ഇവര്‍ തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയശേഷം മതപ്രബോധനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ താമസിക്കുകയും ചെയ്തിട്ടുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പള്ളിയില്‍ താമസിക്കുക എന്ന പുരുഷന്മാരുടെ രീതിയില്‍ നിന്നു വ്യത്യസ്തമായി ചെല്ലുന്ന സ്ഥലങ്ങളിലെ വീടുകളില്‍ അതിഥികളായി താമസിച്ചാണ് സ്ത്രീകള്‍ മതപ്രബോധനം നടത്തിയതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരം. അതുകൊണ്ടുതന്നെ രോഗവ്യാപന സാധ്യതയും കൂടുതലാണ്.

Corora virus in Tamilnadu situation is dangerous, chennai, News, Health, Health & Fitness, Trending, Patient, Death, Hospital, Treatment, Women, National

ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്താനും ഇങ്ങനെ താമസിച്ച ആളുകളെ കണ്ടെത്താനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ക്കു കീഴിലുള്ള ടാസ്‌ക് ഫോഴ്‌സ് ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തബ്ലീഗ് ജമാഅത്തിന്റെ കോര്‍ഡിനേറ്ററുമായി ബന്ധപ്പെട്ട് മുഴുവന്‍ വനിതാ പ്രചാരകരെയും കണ്ടെത്തുവാനും ഇവര്‍ താമസിച്ച സ്ഥലങ്ങളും വീടുകളും കണ്ടെത്തി ഐസൊലേഷന്‍ നടപടികള്‍ നടപ്പാക്കാനുമുള്ള തീവ്രശ്രമമാണ് ഇപ്പോള്‍ തമിഴ് നാട്ടില്‍ നടക്കുന്നത്.

എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നു മതസമ്മേളനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കാര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് അധികൃതര്‍ക്ക് ആശ്വാസം പകരുന്നത്. സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച 338 പേരുടെ കൊവിഡ് പരിശോധനാ ഫലമാണ് പ്രതീക്ഷിക്കുന്നത്. ഇവരില്‍ പലരും മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

Keywords: Corora virus in Tamilnadu situation is dangerous, chennai, News, Health, Health & Fitness, Trending, Patient, Death, Hospital, Treatment, Women, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?