രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 543 ആയി; കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 36 പേര്‍; രോഗബാധിതരുടെ എണ്ണം പതിനേഴായിരം കടന്നു; രോഗമുക്തി നേടിയത് 2302 പേര്‍; മുംബൈയില്‍ രോഗബാധിതരുടെ എണ്ണം മൂവായിരത്തിലേക്ക്
ന്യൂഡെല്‍ഹി: (www.kvartha.com 20.04.2020) രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 543 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം പതിനേഴായിരം കടന്നു. രോഗികളുടെ എണ്ണം 17,265 ആയിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2302 പേര്‍ രോഗമുക്തി നേടി. രോഗവ്യാപനം രൂക്ഷമായിരിക്കുന്ന ഡെല്‍ഹിയില്‍ ആകെ കേസുകള്‍ രണ്ടായിരം കടന്നപ്പോള്‍, യു പി ആയിരം കേസുകള്‍ക്ക് മുകളിലുള്ള സംസ്ഥാനമായി മാറി.
ഡെല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തി അഞ്ചായി. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം നാലായിരം കടന്നു. ഞായറാഴ്ച 552 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആശങ്ക വര്‍ധിച്ചിരിക്കയാണ്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ രോഗബാധ നിരക്കാണിത്. 4200 പേരാണ് ആകെ ചികിത്സയിലുള്ളത്. പുതുതായി 12 മരണം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 223 ആണ്. 507 പേര്‍ ഇതുവരെ രോഗമുക്തരായി.
അതിനിടെ മുംബൈയില്‍ രോഗബാധിതരുടെ എണ്ണം മൂവായിരത്തിലേക്ക് അടുക്കുകയാണ്. 134 മരണം റിപ്പോര്‍ട്ട് ചെയ്ത മുംബൈ നഗരത്തില്‍ 2724 രോഗികളുണ്ട്.

Keywords: 'Covid-19 Situation Serious In Mumbai, Kolkata, Jaipur & Indore,' Says MHA, New Delhi, News, Mumbai, Maharashtra, Patient, Dead, hospital, Treatment, Health & Fitness, Health, National,.
Powered by Info News For You

Comments
Post a Comment