ഒമാനില്‍ 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 599 ആയി

മസ്‌കത്ത്: (www.kvartha.com 12.04.2020) ഒമാനില്‍ ഞായറാഴ്ച 53 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 599 ആയി. ഒമാന്‍ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ ബഹുഭൂരിപക്ഷം വരുന്ന മലയാളികളും താമസിക്കുന്നത് മസ്‌കറ്റ് ഗവര്‍ണറേറ്റിലാണ്. മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

അതേസമയം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന 'മത്രാ' പ്രവിശ്യയില്‍ നിന്നും കൂടുതല്‍ കൊവിഡ് കേസ് റിപ്പോര്‍ട്ടുകള്‍ ചെയ്യപ്പെടുന്നത് മലയാളികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനകം മത്രാ വിലയാത്തില്‍ രണ്ടു കൊവിഡ് പരിശോധന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മത്രാ വിലായത്തില്‍ താമസിച്ചുവരുന്ന എല്ലാ സ്വദേശികളും വിദേശികളും കൊവിഡ് 19 പരിശോധനക്ക് വിധേയരാകണമെന്നു ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് അല്‍ സൈദി അറിയിച്ചിട്ടുണ്ട്.

Muscat, News, Gulf, World, COVID19, Patient, Trending, Coronavirus, Health department, Report, Oman, 53 new coronavirus cases reported in Oman

Keywords: Muscat, News, Gulf, World, COVID19, Patient, Trending, Coronavirus, Health department, Report, Oman, 53 new coronavirus cases reported in Oman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?