കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ കുഴഞ്ഞുവീണ 52കാരന് ഫയര്‍ഫോഴ്‌സ് രക്ഷകരായി
കാഞ്ഞങ്ങാട്: (https://ift.tt/2VvUaKY) കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ കുഴഞ്ഞുവീണ 52കാരന് ഫയര്‍ഫോഴ്‌സ് രക്ഷകരായി. ചെമ്മട്ടംവയല്‍ ആലയില്‍ വിജയനാണ് (52) അപകടത്തില്‍പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സ്വന്തം വീട്ടുവളപ്പിലെ കിണര്‍ വൃത്തയാക്കുകയായിരുന്നു വിജയന്‍. വൃത്തിയാക്കിയ ശേഷം തിരിച്ചുകയറുന്നതിനിടെ കിണറിലേക്ക് തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 50 അടി താഴ്ചയുള്ള കിണറില്‍ ഫയര്‍മാന്‍ ഡ്രൈവര്‍ കെ ടി ചന്ദ്രന്‍, ഫയര്‍മാന്‍ സണ്ണി ഇമ്മാനുവല്‍ എന്നിവര്‍ ഇറങ്ങി അതിസാഹസികമായി വിജയനെ കിണറിന് പുറത്തെത്തിക്കുകയായിരുന്നു. കാലിനു സാരമായി പരിക്കേറ്റ വിജയനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫയര്‍മാന്‍ മനു, ഹോം ഗാര്‍ഡ് നരേന്ദ്രന്‍ എന്നിവരും രക്ഷാപ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, fire force, Man fallen to well; rescued by Fire force
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment