സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക്; പലിശ നിരക്ക് കുറച്ചു; റിപ്പോനിരക്കില്‍ മാറ്റമില്ല; ചെറുകിട ഇടത്തരം മേഖലകള്‍ക്ക് 50,000 കോടിയുടെ സഹായം; സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് 60ശതമാനം അധിക ഫണ്ട്, നബാര്‍ഡ്, സിഡ്ബി, എന്‍ എച്ച് ബി എന്നിവയ്ക്ക് 50,000 കോടി രൂപയുടെ പാക്കേജ്

ന്യൂഡെല്‍ഹി: (www.kvartha.com 17.04.2020) കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തിലൂടെയാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ആരോഗ്യപ്രവര്‍ത്തകരെയും പൊലീസിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ആര്‍.ബി.ഐ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്.

പലിശ നിരക്ക് കുറച്ചു, റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനമാണ് കുറച്ചത്. നിരക്ക് നാലുശതമാനത്തല്‍ നിന്ന് 3.75 ശതമാനമായാണ് കുറച്ചത്. എന്നാല്‍, റിപ്പോനിരക്കില്‍ മാറ്റമില്ല. ചെറുകിട ഇടത്തം മേഖലകള്‍ക്ക് 50,000 കോടിയുടെ സഹായം നല്‍കും. സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് 60ശതമാനം അധിക ഫണ്ട്, നബാര്‍ഡ്, സിഡ്ബി, എന്‍.എച്ച്.ബി എന്നിവയ്ക്ക് 50,000 കോടി രൂപയുടെ പാക്കേജ് എന്നിവയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു. കൊവിഡ് സാമ്പത്തിക മേഖലയില്‍ സ്ഥിതി ഗുരുതരമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

RBI announces fresh relief measures to tackle economic crisis: 10 points, RBI, Declaration, Video, Banking, Bank, Trending, Press meet, National

രാജ്യത്തെ സാമ്പത്തിക സാഹചര്യം ആര്‍ ബി ഐ സസൂഷ്മം വിലയിരുത്തുന്നുണ്ട്. അടിയന്തര നടപടികള്‍ എടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 2008-09 ശേഷം സാമ്പത്തിക രംഗം നേരിടുന്ന എറ്റവും വലിയ തകര്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്. ഇന്ത്യ 1.9 ശതമാനം വളര്‍ച്ചാനിരക്ക് നിലനിറുത്തുമെന്നാണ് പ്രതീക്ഷ. 2021-22 കാലയളവില്‍ 7.4 ശതമാന വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. ജി 20 രാജ്യങ്ങളില്‍ എറ്റവും കൂടിയ വളര്‍ച്ചാ നിരക്ക് ഇന്ത്യയ്ക്കായിരിക്കും. പ്രതിസന്ധിക്കുശേഷം ഇന്ത്യ തിരിച്ചുവരും. രാജ്യത്തിന്റെ വിദേശനാണയ ശേഖരം ഭദ്രമാണ്. മാര്‍ച്ചില്‍ വാഹന വിപണി ഇടിഞ്ഞു. ബാങ്കുകള്‍ അവസരത്തിനൊത്തുയര്‍ന്നു എന്നും അദ്ദേഹം പറഞ്ഞു.

ആര്‍ ബി ഐയുടെ നാല് ലക്ഷ്യങ്ങള്‍;

*വിപണിയില്‍ ധനലഭ്യത ഉറപ്പാക്കും

*ബാങ്കുകളുടെ വായ്പാ സൗകര്യം ഉറപ്പാക്കും.

*സാമ്പത്തിക സമ്മര്‍ദം കുറയ്ക്കും

*വിപണിയുടെ പ്രവര്‍ത്തനം സുഖമമാക്കും.

ആർ.ബി.ഐ ഗവർണർ പറഞ്ഞത്
*വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തും

*ബാങ്കുകളുടെ വായ്പാ വിതരണത്തില്‍ മാറ്റമില്ല

*നബാര്‍ഡ്, സിഡ്ബി, എന്‍ എച്ച് ബി എന്നിവയ്ക്ക് 50,000 കോടി രൂപയുടെ പാക്കേജ്,ബാങ്കുകള്‍ ഡിവിഡന്റ് നല്‍കരുത്.

*കയറ്റുമതി 34.6ശതമാനം താഴ്ന്നു

*2008-09നുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച

*സംസ്ഥാനങ്ങള്‍ക്ക് zകാവിഡ് പ്രതിരോധത്തിന് 60ശതമാനം അധിക ഫണ്ട്

*വൈദ്യുതി ഉപഭോഗം 30ശതമാനം കുറഞ്ഞു

*ചെറുകിട-ഇടത്തര വ്യവസായ മേഖലയില്‍ വന്‍ തകര്‍ച്ച

*50,000 കോടി രൂപ ചെറുകിട മേഖലയ്ക്ക്

*സെപ്റ്റംബറിനുശേഷം പുനഃരവലോകനം

Keywords: RBI announces fresh relief measures to tackle economic crisis: 10 points, RBI, Declaration, Video, Banking, Bank, Trending, Press meet, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?