മാതാപിതാക്കളെ കാണാതെ പിരിഞ്ഞിരിക്കേണ്ടി വന്നത് 50 ദിവസം; സൗദിയില്‍ കുടുങ്ങിയ മൂന്നുവയസ്സുകാരിയെ തിരിച്ചെത്തിച്ചു

ദുബൈ: (https://ift.tt/3cMhVE9) മാതാപിതാക്കളെ കാണാതെ 50 ദിവസത്തോളം പിരിഞ്ഞിരുന്ന മൂന്നുവയസ്സുകാരിയെ തിരിച്ചെത്തിച്ചു. സൗദിയില്‍ കുടുങ്ങിയ യുഎഇ സ്വദേശിയായ മൂന്നുവയസ്സുകാരി ഗാലിയ മുഹമ്മദ് അല്‍അമൂദിയാണ് ഏറെ നാളുകള്‍ക്ക് ശേഷം ദുബൈയിലുള്ള മാതാപിതാക്കളുടെ അടുത്തെത്തിയത്. വല്യുമ്മയ്ക്കൊപ്പം പോയ കുട്ടി കൊറോണയുടെ പശ്ചാതലത്തില്‍ വിമാന സര്‍വ്വീസ് നിര്‍ത്തി വച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു.

മാര്‍ച്ച് ആദ്യം വല്യുമ്മയ്ക്കൊപ്പം ദുബൈയില്‍ നിന്ന് സൗദിയിലെ ദമാമിലേക്ക് പോയതാണ് ഗാലിയ. രണ്ടുദിവസത്തിന് ശേഷം ഗാലിയയുടെ മാതാവും ദമാമിലേക്ക് പോകാനിരുന്നതാണ്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ മാതാവിന്റെ യാത്ര മുടങ്ങുകയും കുട്ടി ദമാമില്‍ കുടുങ്ങുകയുമായിരുന്നു.

News, Gulf, Dubai, Girl, Flight, COVID19, Saudi Arabia, Three year old girl stuck in saudi return back to dubai after 50 days

മാതാപിതാക്കളെ പിരിഞ്ഞിരിക്കേണ്ടി വന്ന മൂന്നുവയസ്സുകാരിയുടെ മടക്കയാത്രയ്ക്ക് വേണ്ടി സൗദി അറേബ്യയിലെ യുഎഇ എംബസിയുമായും സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായും യുഎഇ വിദേശ മന്ത്രാലയം ഏകോപനം നടത്തി. ഇതേ തുടര്‍ന്ന് 50 ദിവസങ്ങള്‍ക്ക് ശേഷം ഗാലിയയ്ക്ക് മാതാപിതാക്കളുടെ അടുത്തെത്താന്‍ അവസരമൊരുങ്ങുകയായിരുന്നു. സൗദി അധികൃതരുമായി സഹകരിച്ച് യുഎഇ ഗവണ്‍മെന്റ് ഗാലിയയുടെ മടക്കയാത്രയ്ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഗാലിയയുടെയും മാതാപിതാക്കളുടെയും കാത്തിരിപ്പിന് വിരാമമായി.

News, Gulf, Dubai, Girl, Flight, COVID19, Saudi Arabia, Three year old girl stuck in saudi return back to dubai after 50 days

Keywords: News, Gulf, Dubai, Girl, Flight, COVID19, Saudi Arabia,  Three year old girl stuck in saudi return back to dubai after 50 days


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?