കാസര്‍കോട്ട് രോഗം ഭേദമായത് 5 പേര്‍ക്ക്; ചികിത്സയിലുള്ളത് 147 പേര്‍, ഇനി ലഭിക്കാനുള്ളത് 685 പേരുടെ ഫലം
കാസര്‍കോട്: (https://ift.tt/2UQ6tkN) കാസര്‍കോട്ട് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേരുടെ രോഗം ഭേദമായി. ഇതോടെ 147 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇനി 685 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ആശുപത്രികളില്‍ 221 പേര്‍ ഉള്‍പ്പെടെ 10844 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
തിങ്കളാഴ്ച മാത്രം 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 27 പേര്‍ രോഗമില്ലാതെ ആശുപത്രി വിട്ടു. പുതുതായി ശേഖരിച്ച 102 പേരുടെ ഉള്‍പ്പെടെ 1769 സാംപിളുകള്‍ അയച്ചതില്‍ 685 പേരുടെ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. 941 ഫലം നെഗറ്റീവാണ്.
സമൂഹ വ്യാപന സാധ്യത മുന്നില്‍ കണ്ടുകൊണ്ടു വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും കുടുംബാംഗങ്ങളുമായി പൂര്‍ണമായും അകലം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. തിങ്കളാഴ്ച ഒമ്പതു പേര്‍ക്കാണ് കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ചത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, 5 patients' Covid cured in Kasaragod
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment