മദ്യാസക്തി; ചികിത്സയിലിരിക്കെ 45കാരന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

കണ്ണൂര്‍: (www.kvartha.com 08.04.2020) മദ്യവിമുക്തി സിന്‍ഡ്രോം ബാധിച്ച് മദ്യാസക്തിയില്‍ വിറളി പിടിച്ചു അക്രമാസക്തനായ രോഗി ചികിത്സയിലിരിക്കെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. മട്ടന്നൂര്‍ കോളാരി സ്വദേശി സുരേഷ് ബാബു (45) ആണ് ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെ തലശ്ശേരി ജനറല്‍ ആശുപത്രി മെഡിക്കല്‍ വാര്‍ഡ് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയത്. ആത്മഹത്യാ ശ്രമത്തിനിടയില്‍ തലക്കും കൈകാലുകള്‍ക്കും പരിക്കേറ്റ സുരേഷ് ബാബുവിനെ അഗ്നിശമന സേന രക്ഷിച്ച് ആശുപത്രിയിലാക്കി.

പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കൊറോണ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മദ്യശാലകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ മദ്യപാന ശീലമുള്ള സുരേഷ് ബാബു ഇതോടെ പ്രയാസത്തിലായി. ബന്ധുക്കളും സുഹൃത്തുക്കളും ഇടപെട്ടാണ് കഴിഞ്ഞ ദിവസം ഇയാളെ മദ്യ വിമുക്തി ചികിത്സക്കായി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ മദ്യവിമുക്ത ചികിത്സ നടത്തി വരുന്നതിനിടെയാണ് ഇയാള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയത്. കഴിഞ്ഞയാഴ്ച്ച അഞ്ചരക്കണ്ടി കണ്ണാടി വെളിച്ചം സ്വദേശിയായ യുവാവ് ജീവനൊടുക്കിയിരുന്നു. എണ്‍പതോളം പേര്‍ കണ്ണൂരില്‍ ചികിത്സയിലാണ്.

Kannur, News, Kerala, Suicide Attempt, hospital, Injured, Treatment, Lockdown, Drugs, 45-year-old man jumped out of the hospital building and attempted suicide

Keywords: Kannur, News, Kerala, Suicide Attempt, hospital, Injured, Treatment, Lockdown, Drugs, 45-year-old man jumped out of the hospital building and attempted suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?