സിറിയയില്‍ ഭീകരാക്രമണം; ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റി, 40 മരണം

അങ്കാറ: (www.kvartha.com 29.04.2020) സിറിയയില്‍ ഭീകരാക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടു. 47 പേര്‍ക്ക് പരിക്കേറ്റു. അഫ്രിന്‍ നഗരത്തിലെ തിരക്കുള്ള മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്. ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

റമസാന്‍ നോമ്പ് തുറക്കുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ ചന്തയിലെത്തിയെ ആളുകള്‍ക്കുനേരെയായിരുന്നു ആക്രമണം. ധാരാളം കെട്ടിടങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാട് സംഭവിച്ചു. ആക്രമണത്തില്‍ തുര്‍ക്കിയിലെ കുര്‍ദിഷ് ഗ്രൂപ്പായ കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് (വൈപിജി) ബന്ധമുണ്ടെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ഭീകര സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ യുഎസ് അപലപിച്ചു.

News, World, attack, Death, Injured, Bomb Blast, Bomb, Fuel truck, Afrin, Syria, Fuel truck bomb blast kills dozens in Syria's Afrin

Keywords: News, World, attack, Death, Injured, Bomb Blast, Bomb, Fuel truck, Afrin, Syria, Fuel truck bomb blast kills dozens in Syria's Afrin


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?