കരുതലിന്റെ വിജയം: ഒരാഴ്ചക്കിടെ 30പേര്‍ക്ക് കോവിഡ്: ആസ്പത്രി വിട്ടത് 61 പേര്‍: രോഗികള്‍ 105 ആയി
കാസര്‍കോട് (www.evisionnews.co): കൊറോണ ഭീതിയില്‍ വിറങ്ങലിച്ച ജില്ല ആശ്വാസത്തിലേക്ക് കരകയറുന്നു. സാമൂഹിക വ്യാപനം മുന്നില്‍ കണ്ട കാസര്‍കോട്ട് രോഗം ഭേദമായി ആസ്പത്രി വിടുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. ജില്ലാഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ ജാഗ്രത പ്രവര്‍ത്തനങ്ങളോടെ പൊതുജനം പൂര്‍ണമായി സഹകരിച്ചതോടെ അതിവേഗം അതിജീവിക്കുകയാണ് ജില്ല.
ഒരാഴ്ചക്കിടെ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ആസ്പത്രി വിട്ടത് 61 പേരാണ്. ഇന്നലെ മാത്രം 26 പേരാണ് രോഗ വിമുക്തരായി ആശുപത്രിവിട്ടത്. നിലവില്‍ കാസര്‍കോട് സ്വദേശികളായ 105 കോവിഡ് രോഗികള്‍. 10374 പേരാണ് ഇപ്പോള്‍ നീരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ വീടുകളില്‍ 10,126 പേരും ആശുപത്രികളില്‍ 248 പേരുമാണ് നീരിക്ഷണത്തില്‍ ഉള്ളത്. ഇതുവരെ2321 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചിരിക്കുന്നത്. ഞായറാഴ്ച 108 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 1596 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇതില്‍ 539 പേരുടെ റിസള്‍ട്ട് ലഭ്യമാകേണ്ടതുണ്ട്.
Powered by Info News For You

Comments
Post a Comment