ഒമാനില്‍ വീണ്ടും കൊവിഡ് മരണം; മരിച്ചവരുടെ എണ്ണം 2 ആയി

മസ്‌കത്ത്: (www.kvartha.com 05.04.2020) ഒമാനില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 72 കാരനായ ഒമാനി പൗരന്‍ കൂടി മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ കൊവിഡ് ബാധയേറ്റ് ആകെ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ മരിച്ചതും ഒമാന്‍ സ്വദേശിയായിരുന്നു.

ഒമാനില്‍ ശനിയാഴ്ച 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരുടെ എണ്ണം 277 ആയി. ഒമാന്‍ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 207 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്.

Muscat, News, Gulf, World, COVID19, Death, Health, Coronavirus, Oman, Health department, Oman confirmed second death case from coronavirus

Keywords: Muscat, News, Gulf, World, COVID19, Death, Health, Coronavirus, Oman, Health department, Oman confirmed second death case from coronavirus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?