ഓറഞ്ച് മേഖലയില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയില്‍ 27 മുതല്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം കര്‍ശനമായി നടാപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു

കോട്ടയം: (www.kvartha.com 26.04.2020) കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ 27മുതല്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം കര്‍ശനമായി നടാപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു. ജില്ലയെ ഓറഞ്ച് മേഖലയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഈ ക്രമീകരണം നടപ്പാക്കുന്നത്.

വാഹന ഗതാഗതം പരിമിതപ്പെടുത്തുന്നതിനായി 27 മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പരില്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ.

 Number on Vehicle Control Base in Kottayam from Monday, Kottayam, News, Lockdown, District Collector, Auto & Vehicles, Health, Health & Fitness, Kerala

അതേസമയം ഞായറാഴ്ച ഈ നിയന്ത്രണം ബാധകമല്ല. വനിതകള്‍, ഭിന്നശേഷിക്കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നവര്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അടിയന്തര സാഹചര്യങ്ങളില്‍ യാത്ര ചെയ്യേണ്ടിവരുന്നവര്‍, അടിയന്തര ജോലിക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍, അവശ്യ സേവനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ബാങ്കുകള്‍ എന്നിവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

Keywords: Number on Vehicle Control Base in Kottayam from Monday, Kottayam, News, Lockdown, District Collector, Auto & Vehicles, Health, Health & Fitness, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?