ടോയിലറ്റ് പേപ്പര്‍ ഒളിപ്പിച്ചുവെച്ച അമ്മയെ മര്‍ദ്ദിച്ചു; 26കാരനായ മകനെ അറസ്റ്റ് ചെയ്തു

ലോസ് ആഞ്ചലോസ്: (https://ift.tt/2xZVrAC) ലോക് ഡൗണ്‍ കാലത്ത് ടോയിലറ്റ് പേപ്പര്‍ അമിതമായി ഉപയോഗിക്കുന്നത് തടയാന്‍ അത് ഒളിപ്പിച്ച് വെച്ച അമ്മയ്ക്ക് നേരെ മകന്റെ മര്‍ദ്ദനം. കാലിഫോര്‍ണിയയില്‍ അഡ്രിയാന്‍ യാന്‍ എന്ന 26കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ലോക് ഡൗണിനെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ ടോയിലറ്റ് പേപ്പറിന്റെ ലഭ്യതയ്ക്ക് ആവശ്യം കൂടിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള വസ്തുവായി മാറിയിരിക്കുന്നതിനാല്‍ ടോയിലറ്റ് പേപ്പറുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് അഡ്രിയാന്‍ യാന്‍ എന്ന യുവാവ് അമ്മയെ മര്‍ദ്ധിച്ചത്.

News, World, America, Youth, Mother, Police, Arrested, Accused, California Man Punches Mother For Hiding Toilet Paper Amid Lockdown

യുവാവ് അമ്മയുടെ മുഖത്തിനിടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വിതരണം കുറഞ്ഞതിനെ തുടര്‍ന്ന് ഏറെ ഡിമാന്‍ഡുള്ള ടോയിലറ്റ് പേപ്പര്‍ 26-കാരനായ മകന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് ഒളിപ്പിച്ചുവെക്കുകയായിരുന്നുവെന്ന് അമ്മ പോലീസിനോട് വെളിപ്പെടുത്തി.

അതേസമയം അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വീടുകളില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചതായി പോലീസ് വ്യക്തമാക്കി. ആളുകള്‍ക്ക് പുറത്തിറങ്ങാനാവാത്തതിന്റെ പിരിമുറുക്കമാണ് ഇതിന്റെ പ്രധാനകാരണമെന്നും അവര്‍ വ്യക്തമാക്കുന്നു.

Keywords: News, World, America, Youth, Mother, Police, Arrested, Accused, California Man Punches Mother For Hiding Toilet Paper Amid Lockdown


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?