ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അനുമതി: 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍

കേരളം (www.evisionnews.co): സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ദുരന്തനിവാരണ നിയമപ്രകാരമാണ് അനുമതി നല്‍കിയത്. 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പള വിതരണം വൈകും.

ഓര്‍ഡിനന്‍സ് നടപടിക്രമം തീര്‍ന്നിട്ടാകും ശമ്പളം വിതരണം ചെയ്യുക. ശമ്പളം തിരിച്ചുതരുന്നത് ആറ് മാസത്തിനകം തീരുമാനിച്ചാല്‍ മതി. നേരത്തെ കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?