കൊവിഡിന് പിന്നാലെ ഡെങ്കിപ്പനിയും; ചെറുപുഴയില്‍ 25ന് ഡ്രൈഡേ ആചരിക്കും
കണ്ണൂര്‍: (www.kvartha.com 22.04.2020) കൊവിഡിന് പിന്നാലെ കണ്ണൂര്‍ ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ പകര്‍ച്ചവ്യാധികളായ ഡെങ്കി, ചിക്കുന്‍ഗുനിയ എന്നിവ പടരുന്നുവേനല്‍ മഴ ലഭിച്ച പ്രദേശങ്ങളിലാണ് കൊതുകുജന്യ രോഗങ്ങള്‍ പടരുന്നത്. ചെറുപുഴപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടരുന്നതിനാല്‍ 25ന് ഡ്രൈഡേ ആചരിക്കും. ജനങ്ങള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്‌കരിക്കുകയും വേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
തോട്ടങ്ങളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ വീടുകളിലും മറ്റു സ്ഥലങ്ങളിലും പരിശോധന നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് സംഘം പരിശോധന നടത്തി.
പ്രാപ്പൊയില്‍ കക്കോട്, ചൂരപ്പടവ് ഭാഗങ്ങളിലാണ് ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഒ കെ അനില്‍കുമാര്‍, സുബ്രഹ്മണ്യന്‍, ഫീല്‍ഡ് അസിസ്റ്റന്റുമാരായ പി മധു, കെ പി നാരായണന്‍, ടി വി രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
Keywords: Kannur, News, Kerala, Health, Covid 19, Dengue Fever, Health department, Cherupuzha, Dryday, Waste, Dengue Fever; Dryday on 25 in cherupuzha

Powered by Info News For You

Comments
Post a Comment