സ്ത്രീകളും കുട്ടികളുമടക്കം രണ്ടുമാസത്തോളം കടലില്‍ കുടുങ്ങിയ 24 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്ന് മരിച്ചു; ആളുകള്‍ ദേഹോപദ്രവം നടത്തിയിരുന്നെന്ന് കപ്പലില്‍ നിന്ന് രക്ഷപ്പെട്ടയാള്‍; നിരവധി കപ്പല്‍ കടലില്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടന


ധാക്ക: (https://ift.tt/2z5jPBk) രണ്ടുമാസത്തോളം സ്ത്രീകളും കുട്ടികളുമടക്കം കടലില്‍ കുടുങ്ങിയ 24 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്ന് മരിച്ചു. മലേഷ്യയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ജാഗ്രതയെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട അഭയാര്‍ത്ഥികളാണ് അതിദാരുണമായി മരിണപ്പെട്ടത്. രണ്ടുമാസമായി കടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പല്‍. കപ്പലില്‍ ഉണ്ടായിരുന്ന ബാക്കി 382 പേരെ രക്ഷപെടുത്തിയതായും ഇവരെ ഉടന്‍ മ്യാന്‍മാറിലേക്ക് തിരിച്ചു അയക്കുമെന്നും ബംഗ്ലാദേശ് തീരദേശ സേന അറിയിച്ചു.

News, International, Ship, Death, Children, Bangladesh, Myanmar, Any Rohingya People Trapped in Ship Died of Hunger

കപ്പലില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതലായി ഉണ്ടായിരുന്നത്. വിശന്ന് സഹിക്കാനാവാതെ തളര്‍ന്നതിനാല്‍ പലര്‍ക്കും നേര നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ആളുകളില്‍ പലരും ദേഹോപദ്രവം നടത്തിയിരുന്നെന്ന് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു. അതേസമയം റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുമായി പോയ നിരവധി കപ്പല്‍ കടലില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്.

News, International, Ship, Death, Children, Bangladesh, Myanmar, Any Rohingya People Trapped in Ship Died of Hunger
Keywords: News, International, Ship, Death, Children, Bangladesh, Myanmar, Any Rohingya People Trapped in Ship Died of Hunger


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?