കൊറോണ വൈറസ്; 20 ഓളം നാവികസേന ഉദ്യോഗസ്ഥരുടെ പരിശോധനാ ഫലം പോസിറ്റീവ്

ന്യൂഡെല്‍ഹി: (www.kvartha.com 18.04.2020) ഇന്ത്യന്‍ നാവികസേനയില്‍ 20 ഓളം നാവികസേന ഉദ്യോഗസ്ഥരുടെ കൊവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ്. നാവികസേന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ കൊളാബയിലെ ഐഎന്‍എച്ച്എസ് അശ്വിനി നാവിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നാവികസേന അധികൃതര്‍ അറിയിച്ചു. തീരദേശം കേന്ദ്രീകരിച്ച സ്ഥാപനമായ ഐഎന്‍എസ് ആംഗ്രിലാണ് കോവിഡ് ബാധ ഉണ്ടായത്.

രാജ്യത്ത് കോവിഡ് മരണങ്ങളുടെ എണ്ണം 452 ആയി ഉയര്‍ന്നു. നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,835 ആയി. വെള്ളിയാഴ്ച മാത്രം പുതിയതായി 1,076 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

New Delhi, News, National, Navy, COVID19, hospital, Health, test, Indian Navy, Positive, Covid 19; Indian Navy personnel test positive

Keywords: New Delhi, News, National, Navy, COVID19, hospital, Health, test, Indian Navy, Positive, Covid 19; Indian Navy personnel test positive


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?