നിസാമുദ്ദീനിലെ തബ് ലീഗ് മതസമ്മേളനത്തിനു സമാനമായി പാകിസ്ഥാനിലും മറ്റൊരു തബ് ലീഗ് സമ്മേളനം; പങ്കെടുത്തത് 2 ലക്ഷത്തിലധികം പേര്‍; രാജ്യം ആശങ്കയുടെ നിഴലില്‍

ലാഹോര്‍: (www.kvartha.com 03.04.2020) ഇന്ത്യയില്‍ കൊറോണ ഹോട്ടസ്‌പോട്ടായി മാറിയ നിസാമുദ്ദീനിലെ തബ് ലീഗ് മതസമ്മേളനത്തിനു സമാനമായി പാകിസ്ഥാനിലും മറ്റൊരു തബ് ലീഗ് സമ്മേളനം നടന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ പഞ്ചാബില്‍ നടന്ന സമ്മേളനത്തില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലാഹോറിലെ റായ് വിന്ധ് പ്രദേശത്ത് മാര്‍ച്ച് 11-നാണ് തബ്ലീഗ് സമ്മേളനം തുടങ്ങിയത്. തുടര്‍ന്ന് 13-ന് പരിപാടി നിര്‍ത്തിവെക്കുകയായിരുന്നു. കൊറോണ കേസുകള്‍ സ്ഥിരീകരിച്ചതിനാലാണ് പരിപാടി നിര്‍ത്തിവെച്ചതെന്നും അതല്ല മഴ മൂലമാണെന്നുമുള്ള വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പരിപാടിയില്‍ പങ്കെടുത്ത ഏതാണ്ട് നൂറിലധികം പേര്‍ക്ക് ഇതിനകം തന്നെ കൊറോണ ബാധ സ്ഥിരീകരിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടുതന്നെ രാജ്യം ആശങ്കയുടെ നിഴലില്‍ കഴിയുകയാണ്.

Like India, Pakistan has a Tablighi Jamaat Covid-19 problem too; But blame Imran Khan as well, Lahore, News, Religion, Health, Health & Fitness, Patient, Imran Khan, Report, Conference, World, Pakistan

നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേര്‍ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതിന് ഇതും ഒരു കാരണമായി. സമ്മേളനത്തില്‍ പങ്കെടുത്ത പത്തിലധികം പേര്‍ കൊറോണ ബാധിതരായി മരിച്ചതിനെ തുടര്‍ന്നും സമ്മേളനവുമായി സമ്പര്‍ക്കം പുലര്‍ത്തിയ നൂറ് കണക്കിനാളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതും തബ് ലീഗ് സമ്മേളനം നടന്ന നിസാമുദ്ദീനിലെ മര്‍ക്കസ് കൊറോണ ഹോട്ടസ്‌പോട്ട് ആവുകയും ചെയ്തു.

എന്നാല്‍ മറ്റ് രാജ്യങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തിയ ജാഗ്രത പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ലോക്ക് ഡൗണ്‍ എന്നത് മോശം ആശയമാകുമെന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇപ്പോഴും പറയുന്നത്. അതിനിടെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുപോയ എല്ലാവരോടും ക്വാറന്റൈനില്‍ കഴിയാന്‍ സിന്ധ് പൊലീസ് ഐ ജി മുഷ്താഖ് മെഹര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാനില്‍ പഞ്ചാബ് പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇറാനില്‍ നിന്ന് തിരിച്ചെത്തിയ തീര്‍ഥാടകരിലാണ്. രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന കണക്ക് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കിടയിലാണ്.

Keywords: Like India, Pakistan has a Tablighi Jamaat Covid-19 problem too; But blame Imran Khan as well, Lahore, News, Religion, Health, Health & Fitness, Patient, Imran Khan, Report, Conference, World, Pakistan.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?