ദക്ഷിണ കന്നഡ ജില്ലയില്‍ 2 പേര്‍ക്ക് കൂടി കോവിഡ്; രോഗികളുടെ എണ്ണം 21 ആയി
മംഗളൂരു: (https://ift.tt/3cUoy7A) ദക്ഷിണ കന്നഡ ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 21 ആയി. ഇതില്‍ 12 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തു. മംഗളൂരു കുലശേഖര കക്കെബെട്ടുവിലെ 80 വയസ്സുകാരിക്കും 45 വയസ്സുള്ള മകനുമാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ച ബണ്ട്വാള്‍ സ്വദേശിനി ആദ്യം ചികിത്സയിലായിരുന്ന പടീലിലെ സ്വകാര്യ ആശുപത്രിയില്‍ ഇവരുടെ തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്നവരാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച അമ്മയും മകനും. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കുലശേഖര കക്കെബെട്ടു പ്രദേശം പൂര്‍ണമായി അടച്ചു. 22 വീടുകളിലായി 120 പേരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Keywords: Mangalore, Karnataka, News, COVID-19, Top-Headlines, Trending, 2 more covid case in Dakshina Kannada district
Powered by Info News For You

Comments
Post a Comment