രാജ്യത്ത് കോവിഡ് -19 പടരാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍, വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ വളരെ നേരത്തെ പരിശോധിച്ചിരുന്നെങ്കില്‍ വൈറസ് ഇങ്ങനെ പടരില്ലായിരുന്നു; വിമര്‍ശനവുമായി ഛത്തീസ്ഡ് മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: (https://ift.tt/2xZVrAC) രാജ്യത്ത് കോവിഡ് ഇത്രയധികം പടരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണെന്ന വിമര്‍ശനവുമായി ഛത്തീസ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ വളരെ നേരത്തെ പരിശോധിച്ചിരുന്നെങ്കില്‍ വൈറസ് ഇങ്ങനെ പടരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ രോഗം ഇന്ത്യയില്‍ ഉടലെടുത്തതല്ല. രാജ്യന്താര വിമാനങ്ങളില്‍ രാജ്യത്ത് എത്തിയവരില്‍ നിന്നാണ് അത് പകര്‍ന്നത്.

ഡെല്‍ഹിയിലും മുംബൈയിലും കൊല്‍ക്കത്തയിലും ഹൈദരാബാദിലും എല്ലാം വിമാനങ്ങളില്‍ എത്തിയവര്‍ക്ക് രോഗം ഉണ്ടായിരുന്നു. അവരെ അപ്പോള്‍ തന്നെ സ്‌ക്രീന്‍ ചെയ്ത് ക്വാറന്റൈന്‍ ചെയ്യാന്‍ സാധിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. കൊവിഡ് 19 ഒരിക്കലും രാജ്യത്ത് പടരില്ലായിരുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നുവെന്നും ഭൂപേഷ് ഭാഗല്‍ പറഞ്ഞു.

ഏപ്രില്‍ 11ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച കഴിഞ്ഞതിന് ശേഷം ഏപ്രില്‍ 12ന് സംസ്ഥാനത്ത് ലോക് ഡൗണ്‍ നീട്ടണോയെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

News, National, Politics, New Delhi, COVID19, Central Government, Minister, Airport, Centre Responsible for Covid-19 Spread in Country Says Bhupesh Baghel

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികളില്‍ 40 ശതമാനം പേര്‍ക്കും എവിടെ നിന്ന് രോഗം ലഭിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ലാത്തതിനാല്‍ രോഗബാധ സമൂഹവ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ സൂചന ലഭിച്ചു. ന്യൂമോണിയ പോലെയുള്ള കടുത്ത ശ്വാസകോശ രോഗങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന ആകെ 50-ല്‍ ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടു എന്നതും മറ്റൊരു വസ്തുതയാണ്. എല്ലാ കാര്യങ്ങളും ഒത്തു നോക്കിയാല്‍ സാമൂഹികവ്യാപനം എന്ന മൂന്നാം ഘട്ടത്തിലേക്ക് രാജ്യം നീങ്ങുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

Keywords: News, National, Politics, New Delhi, COVID19, Central Government, Minister, Airport, Centre Responsible for Covid-19 Spread in Country Says Bhupesh Baghel


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?