കൊവിഡ് 19; സൗദിയില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

റിയാദ്: (www.kvartha.com 23.04.2020) സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശി ശൈഖ് ഉബൈദുല്ല (49) ആണ് ദമ്മാമില്‍ വെച്ച് മരിച്ചത്. ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായി. ഇതു വരെ മദീനയില്‍ നാല് പേരും, മക്കയില്‍ മൂന്ന് പേരും, ജിദ്ദയില്‍ രണ്ട് പേരും, റിയാദിലും ദമ്മാമിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതില്‍ രണ്ടുപേര്‍ മലയാളികളാണ്.

മലപ്പുറം ചെമ്മാട് സ്വദേശിയും കണ്ണൂര്‍ സ്വദേശിയുമാണ് മരിച്ച മലയാളികള്‍. വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍വഴി ആവശ്യക്കാര്‍ക്ക് മരുന്നുകളും ഭക്ഷണവും വിതരണം ചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

Riyadh, News, Gulf, World, COVID19, Trending, Patient, Health, Saudi, Indians, Covid 19; one more indian died in saudi

Keywords: Riyadh, News, Gulf, World, COVID19, Trending, Patient, Health, Saudi, Indians, Covid 19; one more indian died in saudi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?