കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ധന്റെ ഗാര്‍ഡിന് കൊവിഡ്-19; ഓഫീസ് അണുവിമുക്തമാക്കിയ ശേഷം അടച്ചുപൂട്ടി, ജീവനക്കാര്‍ ക്വാറന്റൈനില്‍

ന്യൂഡെല്‍ഹി: (https://ift.tt/2xc0rBX) കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ധന്റെ ഗാര്‍ഡിന് ഓഫീസ് ഗാര്‍ഡിന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഗാര്‍ഡിന് രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ ക്വാറന്റൈനിലാക്കുകയും ഓഫീസ് അണുവിമുക്തമാക്കിയ ശേഷം അടച്ചുപൂട്ടി. ഓഫീസ് ജീവനക്കാരോട് സ്വയം ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടു. ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഡെല്‍ഹി എയിംസിന്റെ ടീച്ചിംഗ് ബ്ലോക്കിലുള്ള ഓഫീസില്‍ പ്രത്യേക ഡ്യൂട്ടിയിലുള്ള ഗാര്‍ഡിനാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.

എംയിംസിന്റെ ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റോട്ടറി ക്യാന്‍സര്‍ സെന്റര്‍ ആശുപത്രിയിലെ നേഴ്സിനും കൊവിഡ് സ്ഥിരീകരിച്ചതായി എംയിംസ് അധികൃതര്‍ അറിയിച്ചു. ഇവിടുത്തെ ഡേകെയറില്‍ സെന്റര്‍ സേവനം ഉപയോഗപ്പെടുത്തിയിരുന്ന നേഴ്സിന്റെ രണ്ട് കുട്ടികള്‍ക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച തന്നെ ഇവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

News, National, New Delhi, Health Minister, COVID19, Nurse, Children, Health minister harshavardhans guard tested covid-19 positive

സെക്യൂരിറ്റി ഗാര്‍ഡുമായും നഴ്സുമായും ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരും സ്വയം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാന്‍സര്‍ സെന്ററില്‍ കീമോതെറാപ്പി ചെയ്യാന്‍ എത്തിയ വ്യക്തികളോടും നഴ്‌സുമാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരോഗ്യപ്രവര്‍ത്തകരോടും സ്വയം ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എയിംസില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 70ഓളം ആളുകള്‍ക്ക് ക്വാറന്റൈന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Keywords: News, National, New Delhi, Health Minister, COVID19, Nurse, Children, Health minister harshavardhans guard tested covid-19 positive 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?