കൊവിഡ് 19; ബിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതീവ ഗുരുതര നിലയില്‍
ലണ്ടന്‍: (www.kvartha.com 07.04.2020) കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതീവ ഗുരുതര നിലയില്‍. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് മെച്ചപ്പെട്ട പരിചരണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയോടെ ബോറിസ് ജോണ്‍സന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനാല്‍ രാത്രിയോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
മികച്ച പരിചരണമാണ് അദ്ദേഹത്തിന് നല്‍കുന്നതെന്നും വക്താവ് പറഞ്ഞു. കൊവിഡ് പരിശോധനഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സണെ ബ്രിട്ടണിലെ സെന്റ്. തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ വൈറസിന്റെ ചില ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗികവസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.
Keywords: London, News, World, Prime Minister, COVID19, Treatment, hospital, Report, Boris Johnson, Intensive care, UK Prime Minister Boris Johnson is in intensive care

Powered by Info News For You

Comments
Post a Comment