മലപ്പുറത്ത് കൊവിഡ്-19 ബാധിച്ച നാല് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല; ഐസൊലേഷന്‍ കേന്ദ്രത്തിലെ തീവ്രപരിചരണ വിഭാഗത്തില്‍

മലപ്പുറം: (https://ift.tt/34VjQ6I) കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മലപ്പുറത്തെ നാലുമാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്. മഞ്ചേരി സ്വദേശിയായ കുഞ്ഞിന്റെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്നാണ് സംശയം.

നിരവധി ആരോഗ്യപ്രശ്‌നങ്ങളോടെ കുട്ടിയെ വിവിധ ആശുപത്രികളില്‍ നേരത്തെ ചികിത്സിച്ചിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഏപ്രില്‍ 17ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നു. ന്യുമോണിയ ബാധിച്ചെന്ന് കണ്ടെത്തിയതോടെ അതേദിവസം തന്നെ മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം അപസ്മാരത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 News, Kerala, Malappuram, Kozhikode, Medical College, Baby, Treatment, COVID19, Infant infected with covid-19 health condition is not stable

സംസ്ഥാനത്ത് ബുധനാഴ്ച ഈ കുട്ടിക്ക് അടക്കം 11 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഹൗസ് സര്‍ജന്മാരും ഒരു നഴ്‌സും കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. കോഴിക്കോട് നേരത്തെ കൊവിഡ് രോഗിയെ ചികിത്സിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനാണ് രോഗം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും അവസാനവര്‍ഷ മെഡിക്കല്‍ പരീക്ഷ കഴിഞ്ഞ് ദില്ലിയില്‍ വിനോദയാത്രയ്ക്ക് പോയ പത്തംഗ സംഘത്തിലെ രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത്.
Keywords: News, Kerala, Malappuram, Kozhikode, Medical College, Baby, Treatment, COVID19, Infant infected with covid-19 health condition is not stable 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?